എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്‍ഡോര്‍-ഷാര്‍ജ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു

Posted on: April 1, 2023

കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് വെള്ളിയാഴ്ച ഇന്‍ഡോര്‍-ഷാര്‍ജ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. ഉദ്ഘാടന സര്‍വീസ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ആന്‍ഡ് സ്റ്റീല്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഫ്‌ലാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ & റോഡ് ട്രാന്‍സ്പോര്‍ട്ട് സഹമന്ത്രി ജനറല്‍ (ഡോ.) വി.കെ.സിംഗ് (റിട്ട.), എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് എന്നിവര്‍ പങ്കെടുത്തു.

ഇന്‍ഡോറില്‍ നിന്ന് രാവിലെ 10.30 ന് ആദ്യ വിമാനം പറന്നുയര്‍ന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും സംയുക്ത ശൃംഖലയിലെ മുപ്പതാമത്തെ ഇന്ത്യന്‍ സ്റ്റേഷനാണ് ഇന്‍ഡോര്‍. ഇന്‍ഡോര്‍ – ഷാര്‍ജ സെക്ടറില്‍ തിങ്കള്‍, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളില്‍ നേരിട്ടുള്ള വിമാനം ലഭ്യമാകും. ഇതിന് പുറമേ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡോറില്‍ നിന്ന് ദുബായിലേക്കും നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഈ സര്‍വീസ് വ്യാഴാഴ്ചകളില്‍ ലഭ്യമാകും.

എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ സര്‍വീസുകളായ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും സംയോജനത്തിന്റെ പാതയിലാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ്പറഞ്ഞു. എയര്‍ ഇന്ത്യ ഗ്രൂപ്പ് ഓര്‍ഡര്‍ ചെയ്ത വമ്പന്‍ ഫ്‌ലീറ്റ് എത്തുന്നതിനൊപ്പം അതിവേഗ നെറ്റ്വര്‍ക്ക് വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും ഒരുങ്ങുകയാണ്. ചെലവ് കുറഞ്ഞ സര്‍വീസുകള്‍ രാജ്യത്തെ ടയര്‍2, 3 നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗോവ-ദുബായ് സെക്ടറില്‍ നാല് പ്രതിവാര ഡയറക്ട് ഫ്‌ലൈറ്റുകള്‍ അവതരിപ്പിച്ചിരുന്നു.