ഹൃസ്വദൂര വിമാന സർവീസുകളിൽ ഇനി ഭക്ഷണം ഇല്ല

Posted on: April 13, 2021

ന്യൂഡല്‍ഹി : രണ്ടുമണിക്കൂറില്‍ താഴെ യാത്രാസമയമുള്ള വിമാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ഭക്ഷണം നല്‍കില്ല

കോവിഡ്-19 വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ദേശീയ അടച്ചിടലിനുശേഷം മേയില്‍ വിമാനസര്‍വീസുകള്‍ വീണ്ടും തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ക്ക് നിബന്ധനകളോടെ ഭക്ഷണം നല്‍കാമെന്ന് മന്ത്രാലയം ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്.

TAGS: Air Asia |