ഇക്കോണമി യാത്രക്കാര്‍ക്കും ദുബായില്‍ ലോഞ്ച്‌

Posted on: January 22, 2020

ദുബായ് : രാജ്യാന്തര വിമാനത്താവളത്തില്‍ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കും ഇനി പ്രത്യേക ലോഞ്ച്‌ 1,260 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മേഖലയില്‍ വിശ്രമിക്കാനുള്ള സൗകര്യം, ഭക്ഷണശാലകള്‍, കുട്ടികളുടെ ഉല്ലാസമേഖല എന്നിവയുണ്ട്. 3 മണിക്കൂര്‍ ചെലവഴിക്കാന്‍ നികുതി ഉള്‍പ്പെടെ ഒരാള്‍ 194.57 ദിര്‍ഹം (ഏകദേശം 3770 രൂപ) നല്‍കണം.

ടെര്‍മിനല്‍ 3ല്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റിനു മുകളിലാണ് ലോഞ്ച്‌. 300 പേര്‍ക്ക് ഒരേസമയം വിശ്രമിക്കാന്‍ സൗകര്യമുണ്ട്.