ബോബി ഹെലിടാക്‌സി സര്‍വീസ് ഇന്ന് ആരംഭിക്കും

Posted on: January 14, 2020

കൊച്ചി : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവില്‍, ചുരുങ്ങിയ സമയം കൊണ്ട് അനായാസേന പറന്നെത്താന്‍ ബോബി ഹെലി ടാക്‌സി സൗകര്യമൊരുക്കും. കൂടാതെ ലോഞ്ചിംഗ് ഓഫറായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിസോര്‍ട്ടിലേക്ക് വരാനോ റിസോര്‍ട്ടില്‍ നിന്ന് പോകാനോ സൗജന്യമായി ഹെലികോപ്റ്റര്‍ സൗകര്യവും ലഭിക്കും. കൊച്ചി – തേക്കടി യാത്രയ്ക്ക് ഒരാള്‍ക്ക് 13,000 രൂപയാണ് നിരക്ക്. കേരളത്തിന് പുറത്തുള്ള ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളിലേക്കും ഉടന്‍ ബോബി ഹെലി ടാക്‌സി പ്രവര്‍ത്തനം വ്യാപിപ്പിക്കും. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ബോള്‍ടൈം ഡയറക്ടര്‍ സിജോ ബേബി, ബോബി ഹെലി ടാക്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് ഓപ്പറേഷന്‍സ് ഹെഡ് ജോണ്‍ തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.