കൂടുതൽ റിവാർഡുകളുമായി എമിറേറ്റ്‌സ് – സ്റ്റാർവുഡ് സഖ്യം

Posted on: November 13, 2014

Emirates-Starwood-big

എമിറേറ്റ്‌സ് സ്‌കൈവാർഡ്‌സ്, സ്റ്റാർവുഡ് പ്രിഫേർഡ് ഗസ്റ്റ് അംഗങ്ങൾക്ക് കൂടുതൽ റിവാർഡ് പോയിന്റുകൾ ലഭ്യമാക്കും വിധം എമിറേറ്റ്‌സ് എയർലൈൻസും സ്റ്റാർവുഡ് ഹോട്ടൽസും ധാരണാപത്രം ഒപ്പുവച്ചു. യുവർ വേൾഡ് റിവാർഡ്‌സ് എന്ന ഈ സ്‌കീം നവംബർ 19 ന് ആരംഭിക്കും. എമിറേറ്റ്‌സിൽ യാത്ര ചെയ്യുമ്പോൾ സ്റ്റാർവുഡ് ഹോട്ടലുകളിൽ നിന്ന് റിവാർഡ് പോയിന്റുകൾക്ക് പുറമെ അധിക സൗകര്യങ്ങളും, സ്റ്റാർവുഡ് ഹോട്ടലുകളിൽ താമസിക്കുമ്പോൾ എമിറേറ്റ്‌സിൽ റിവാർഡ് പോയിന്റുകൾക്കൊപ്പം പ്രത്യേക ആനുകൂല്യങ്ങളും യുവർ വേൾഡ് റിവാർഡ്‌സ് പ്രകാരം ലഭിക്കുന്നതാണ്.

സ്‌കൈവഡ്‌സ് ഗോൾഡ്, പ്ലാറ്റിനം, മെംബർമാർക്ക് സ്റ്റാർവുഡ് ഹോട്ടലുകളിൽ എസ്പിജി എലൈറ്റ് ചെക്ക് – ഇൻ, വൈകുന്നേരം 4 മണിവരെ ലേറ്റ് ചെക്ക് ഔട്ട്, മുറിയിൽ സൗജന്യ ഇന്റർനെറ്റ് എന്നിവ ലഭിക്കും. അതേ സമയം സ്റ്റാർവുഡ് പ്രിഫേർഡ് ഗസ്റ്റ് മെംബർമാർക്ക് എമിറേറ്റ്‌സ് വിമാനങ്ങളിൽ ചെക്-ഇൻ, ബോഡിങ്ങ് എന്നിവയിൽ മുൻഗണന ലഭിക്കും.

കൂടാതെ ദുബായിൽ നിന്നും മറ്റ് കേന്ദ്രങ്ങളിൽ നിന്ന് ദുബായിലേക്കുമുള്ള ഫ്‌ളൈറ്റുകളിൽ സൗജന്യമായി ഇ-ഗേറ്റ് പ്രവേശനവും ലഭിക്കും. എമിറേറ്റ്‌സിൽ യാത്ര ചെയ്യുമ്പോൾ അംഗങ്ങൾക്ക് ബോണസ് സ്റ്റാർ പോയിന്റ്‌സ് ലഭിക്കുമ്പോൾ സ്റ്റാർവുഡ് ഹോട്ടലുകളിൽ താമസിക്കുമ്പോൾ ലഭ്യമാകുന്നത് അധിക ബോണസ് മൈലുകളാണ്. ഡോളറിന് ഒരു സ്റ്റാർ പോയിന്റ് വച്ചാണ് എമിറേറ്റ്‌സിൽ യാത്ര ചെയ്യുമ്പോൾ സ്റ്റാർവുഡ് പ്രഫേർഡ് ഗസ്റ്റുകൾക്ക് ലഭിക്കുക. എമിറേറ്റ്‌സ് സ്‌കൈവാർഡ്‌സ് സിൽവർ, ഗോൾഡ്, പ്ലാറ്റിനം അംഗങ്ങൾക്ക് ലോകത്തെവിടെയുള്ള സ്റ്റാർവുഡ് ഹോട്ടലുകളിൽ താമസിക്കുമ്പോൾ ലഭ്യമാകുന്നത് ഡോളറിന് ഒരു മൈലുമാണ്.

ആഗോളതലത്തിൽ 140 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുകയും അനുദിനം വളർന്ന് വികസിക്കുകയും ചെയ്യുന്ന എമിറേറ്റ്‌സും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1200 ഹോട്ടലുകളുള്ള സ്റ്റാർവുഡും കൈകോർക്കുമ്പോൾ രണ്ട് കമ്പനികളുടേയും ഇടപാടുകാർക്ക് അത് വലിയൊരനുഗ്രഹമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എമിറേറ്റ്‌സ് സ്‌കൈവാർഡ് പദ്ധതിക്ക് ഇന്ത്യയിൽ 10 ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്ന് എമിറേറ്റ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് കമേഴ്‌സ്യൽ ഓഫീസറുമായ തിയറി ആന്റിനോറി പറഞ്ഞു. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അംഗങ്ങളുടെ എണ്ണത്തിൽ 20 ശതമാനം വളർച്ചയുണ്ടായി.

ഇന്ത്യയിൽ 1973 മുതൽ സാന്നിദ്ധ്യമുള്ള സ്റ്റാർവുഡിന് ഇവിടെ 40 ഹോട്ടലുകളുണ്ട്. 36 ഹോട്ടലുകൾ കൂടി 2015-നകം ഇന്ത്യയിൽ തുടങ്ങും. ആഗോളതലത്തിൽ സ്റ്റാർവുഡിന്റെ ഏറ്റവും വലിയ നാലാമത്തെ വിപണിയാണ് ഇന്ത്യ. താമസിയാതെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്ന് വോൺഡ്രാറാസെക് പറഞ്ഞു.