ഹജ്ജ് സർവിസിന് സൗദി എയർലൈൻസിന്റെ 24 വിമാനങ്ങൾ

Posted on: July 19, 2016

Saudi-Airlines-Airbus-A330-

നെടുമ്പാശേരി : ഹജ്ജ് തീർത്ഥാടകർക്കായി സൗദി എയർലൈൻസിന്റെ 24 വിമാനങ്ങൾ ഈ വർഷം സർവീസ് നടത്തും. സൗദി എയർലൈൻസിനാണ് സംസ്ഥാനത്തു്യൂനിന്നുള്ള ഹജ്ജ് സർവീസിനുള്ള ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ അഞ്ചു വരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് സർവീസ്.

മുഖ്യമന്ത്രി പിണറായി വിജയൻ 22 ന് ഹജ്ജ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 300 പേർ ആദ്യ വിമാനത്തിൽ യാത്രയാകും. 450 പേർക്കു യാത്ര ചെയ്യാവുന്ന വിമാനങ്ങളാണു പിന്നീടുള്ള 23 സർവീസുകൾക്കും ഉപയോഗിക്കുന്നത്. 23 മുതൽ 31 വരെയുള്ള തീയതികളിൽ രണ്ട് വിമാനങ്ങൾ വീതവും സെപ്തംബർ ഒന്നു മുതൽ അഞ്ചുവരെ ഓരോ വിമാനവും സർവീസ് നടത്തും.

ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ തീർത്ഥാടകരും കൊച്ചിയിൽ നിന്നാണ് യാത്രതിരിക്കുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ 10,051 പേർക്കാണ് ഇതുവരെ അനുമതി ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 9,943 പേർക്കാണ് അവസരം ലഭിച്ചിരുന്നതെങ്കിലും പിന്നീട് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 108 പേർക്ക് കൂടി അനുമതി ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകളിൽ ഏതാനും പേർക്കുകൂടി കേരളത്തിൽ നിന്ന് അവസരം ലഭിച്ചേക്കും.