എമിറേറ്റ്‌സ് സ്‌കൈകാർഗോ ഡൽഹി സർവീസ് ആരംഭിച്ചു

Posted on: June 3, 2016

Emirates-Skycargo-Boeing-77

ദുബായ് : എമിറേറ്റ്‌സ് സ്‌കൈകാർഗോ ഈ മാസം മുതൽ ഹോങ്കോംഗ് – ഡൽഹി- ദുബായ് സർവീസ് ആരംഭിച്ചു. 100 ടൺ ചരക്ക് ശേഷിയുള്ള ബോയിംഗ് 777-എഫ് വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ബുധനാഴ്ച ഹോങ്കോംഗിൽ നിന്നും പുറപ്പെടുന്ന വിമാനം വ്യാഴാഴ്ച ഡൽഹിയിൽ എത്തി ചരക്ക് ഇറക്കി ദുബായിലേക്ക് പോകും.

ഇപ്പോൾ ഷാംഗായിൽ നിന്ന് മുംബൈയിലേക്ക് പ്രതിവാരം രണ്ട് കാർഗോ ഫ്‌ളൈറ്റുകൾ എമിറേറ്റ്‌സിനുണ്ട്. ഇന്ത്യയിലെ തിരക്കേറിയ കാർഗോ ഹബാണ് ന്യുഡൽഹി. പുതിയ പ്രതിവാര സർവീസ് ചരക്ക് നീക്കം വേഗത്തിലാക്കുമെന്ന് എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. ആഗോളതലത്തിൽ 150 ഡെസ്റ്റിനേഷനുകളിലേക്ക് എമിറേറ്റ്‌സിന് കാർഗോ സർവീസുണ്ട്.