ഫ്‌ളൈദുബായ്ക്ക് പുതിയ വെബ്‌സൈറ്റ്

Posted on: February 22, 2016

Flydubai-Website-Big

കൊച്ചി : സഞ്ചാരികൾക്ക് പുതിയ അനുഭവം സമ്മാനിച്ചുകൊണ്ട് ഫ്‌ളൈദുബായ് പുതിയ വെബ്‌സൈറ്റിന് രൂപം നൽകി. ഇംഗ്ലീഷ്, അറബിക്, റഷ്യൻ ഭാഷകളിൽ ലഭ്യമായിട്ടുള്ള ഫ്‌ളൈദുബായ്‌ഡോട്‌കോം മുൻപത്തെ വെബ് സൈറ്റിനേക്കാളും കൂടുതൽ വ്യക്തിഗതവും പുതിയ വിവരങ്ങളടങ്ങിയിട്ടുള്ളതുമാണെന്ന് ഫ്‌ളൈദുബായ് ചീഫ് ഇൻഫർമേഷൻ ഓഫീസർ രമേഷ് വെങ്കട്ട് പറഞ്ഞു.

യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും ഫ്‌ളൈദുബായിയുടെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബ്രാറ്റിസ്‌ലാവ, തിബിലിസി, സാൻസിബാർ എന്നിവിടങ്ങളിലേക്ക് അവസാന നിമിഷത്തിലും ടിക്കറ്റ് ലഭ്യമാക്കുന്നതിനും സഹായകമാണ് പുതിയ വെബ് സൈറ്റ്.