സൗദിയ വിമാനയാത്രാനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നു

Posted on: January 9, 2016

Saudi-Arabian-Airlines-Flig

റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് വിമാനയാത്രാ നിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നു. ഫ്‌ലീറ്റ് വികസനത്തിന്റെയും സർവീസുകൾ മെച്ചപ്പെടുത്തുന്നതിന്റെയും ചെലവുകൾ നേരിടാനാണ് വർധനയെന്ന് സൗദിയ ഡയറക്ടർ ജനറൽ സാലേഹ് അൽ ജാസർ പറഞ്ഞു. ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ 10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഇന്റർനാഷണൽ മെയിന്റനൻസ് സെന്റർ സ്ഥാപിക്കും. ഒരു ബില്യൺ യുഎസ് ഡോളറാണ് മുതൽമുടക്ക്.

2020 ൽ 200 വിമാനങ്ങളാണ് ഫ്‌ലീറ്റിൽ ഉൾപ്പെടുത്തും. ഇതിനായി 50 എയർബസ് വിമാനങ്ങളാണ് വാങ്ങുന്നത്. വ്യോമയാന മേഖലയുമായ ബന്ധപ്പെട്ട പഠനങ്ങൾക്കായി 5000 സൗദി വിദ്യാർത്ഥികളെ സൗദിയ വിദേശത്ത് പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.