വിമാനത്തിൽ സ്മാർട് ബാലൻസ് വീൽ അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ്

Posted on: December 11, 2015

Smart-Balance-Wheel-Big

ദുബായ് : വിമാന യാത്രയിൽ ബാറ്ററിയോടെയോ അല്ലാതെയോ സ്മാർട് ബാലൻസ് വീൽ അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ചെക്ക് ഇൻ ബാഗേജിൽ ലിതിയം ബാറ്ററി അനുവദനീയമല്ല. വിമാനയാത്രയിൽ അനുമതിയുള്ള സാധനങ്ങൾ മാത്രമേ ബാഗേജിൽ ഉള്ളുവെന്ന് യാത്രക്കാർ ഉറപ്പുവരുത്തേണ്ടതാണ്.

അടുത്തയിടെ പ്രചാരത്തിലായ സ്മാർട് ബാലൻസ് വീൽ (ഷോവർ ബോർഡ്) ചെക്ക് ഇൻ ക്യാരി ഓൺ ലഗേജുകളിൽ ലിതിയം ബാറ്ററി ഉൾപ്പെടെയോ ഇല്ലാതെയോ കൊണ്ടുപോകരുതെന്നും അധികൃതരുടെ നിർദേശമുണ്ട്. കാമറ മൊബൈൽ ഫോൺ ലാപ്‌ടോപ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ലിതിയം ബാറ്ററിയുടെ സ്‌പെയർ ചെക്ക് ഇൻ ബാഗേജിൽ വയ്ക്കരുതെന്നും എമിറേറ്റ്‌സ് നിർദേശിച്ചു.