മെൽബണിലേക്ക് എ380 സർവീസുമായി എമിറേറ്റ്‌സ്

Posted on: August 20, 2015

Emirates-A380-861-Big

ദുബായ് : എമിറേറ്റ്‌സ് സിംഗപ്പൂർ വഴി മെൽബണിലേക്ക് എ 380 സർവീസ് ആരംഭിക്കുന്നു. 2016 മാർച്ച് ഒന്നു മുതലാണ് സർവീസ് തുടങ്ങുന്നത്. ഓസ്‌ട്രേലിയയിലേക്ക് എമിറേറ്റ്‌സിന്റെ ആറാമത്തെ പ്രതിദിന എ380 സർവീസാണിത്.

ഒപ്പം സിംഗപ്പൂരിലേക്കുള്ള രണ്ടാമത്തെ സർവീസും കൂടിയാകും. നിലവിൽ ബോയിംഗ് 777-300 ഇആർ വിമാനമാണ് ഈ സെക്ടറിൽ സർവീസിന് ഉപയോഗിക്കുന്നത്.