ഫ്‌ളൈദുബായ് സർവീസുകൾ ദുബായ് വേൾഡ് സെൻട്രലിലേക്ക്

Posted on: August 10, 2015

Flydubai-flights-Big

ദുബായ് : ഒക്‌ടോബറിൽ ആരംഭിക്കുന്ന വിന്റർഷെഡ്യൂൾ മുതൽ ഫ്‌ളൈദുബായ് സർവീസുകൾ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഓപറേറ്റ് ചെയ്യും. പ്രതിവാരം 70 ഫ്‌ളൈറ്റുകളാണ് ഡിഡബ്ല്യുസിയിൽ നിന്നും ഓപറേറ്റ് ചെയ്യുന്നത്.

അതേസമയം അമ്മാൻ, ബെയ്‌റൂട്ട്, ചിറ്റഗോംഗ്, ദോഹ, കാഠ്മണ്ഡു, കുവൈറ്റ്, മസ്‌ക്കറ്റ് ഫ്‌ളൈറ്റുകൾ ഡിഡബ്ല്യുസിക്ക് ഒപ്പം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഓപറേറ്റ് ചെയ്യും. 2023 ആകുമ്പോഴേക്കും 100 ബോയിംഗ് വിമാനങ്ങളാണ് ഫ്‌ളൈദുബായിക്ക് ഡെലിവറി ലഭിക്കുന്നത്.