ബിർമിംഗ്ഹാമിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസുമായി എമിറേറ്റ്‌സ്

Posted on: August 7, 2015

Emirates-Boeing-777-300ER-B

ദുബായ് : എമിറേറ്റ്‌സ് ദുബായിൽ നിന്ന് യുകെയിലെ ബിർമിംഗ്ഹാമിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിച്ചു. ഫസ്റ്റ് ക്ലാസ് സീറ്റ് കോൺഫിഗറേഷനുള്ള ബോയിംഗ് 777-300 ഇആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഈ സെക് ടറിൽ ആദ്യമായാണ് ഫസ്റ്റ് ക്ലാസ് സൗകര്യം ഏർപ്പെടുത്തുന്നത്.

എല്ലാ ദിവസവും യുഎഇ സമയം പുലർച്ചെ 2.35 നാണ് ബിർമിംഗ്ഹാമിലേക്കുള്ള ഇകെ 41 വിമാനം പുറപ്പെടുന്നത്.