ദുബായ് -ബൊലോഗ്‌ന സർവീസുമായി എമിറേറ്റ്‌സ്

Posted on: June 3, 2015

Emirates-Boeing-777-300ER-b

ദുബായ് : എമിറേറ്റ്‌സ് നവംബർ 3 മുതൽ ദുബായിൽ നിന്ന് ഇറ്റലിയിലെ ബൊലോഗ്‌നയിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. ബോയിംഗ് 777-300 ഇആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. യുഎഇ സമയം രാവിലെ 8.45 ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12.20 ന് ബൊലോഗ്‌നയിലെ ഗുലിൽമോ മാർകോണി വിമാനത്താവളത്തിൽ എത്തും.

തിരിച്ച് ഇറ്റാലിയൻ സമയം 2.40 ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 11.30 ന് ദുബായിൽ എത്തിച്ചേരും. ഇറ്റലിയിൽ എമിറേറ്റ്‌സിന്റെ നാലാമത്തെ (റോം, മിലാൻ, വെനീസ്) ഡെസ്റ്റിനേഷനാണ് ബൊലോഗ്‌ന.