സൗദിയ ഫ്‌ലീറ്റ് വികസനത്തിന് ഒരുങ്ങുന്നു

Posted on: May 19, 2015

Saudi-Arabian-Airlines-Flig

റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) 2020 ആകുമ്പോഴേക്കും ഫ്‌ലീറ്റ് സൈസ് ഇരട്ടിയാക്കും. നിലവിൽ 119 വിമാനങ്ങളാണ് സൗദിയ ഫ്‌ലീറ്റിലുള്ളത്. അഞ്ചുവർഷത്തിനുള്ളിൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നുമായി പുതിയ 100 വിമാനങ്ങൾ വാങ്ങാനാണ് സൗദിയ ലക്ഷ്യമിടുന്നത്.

സൗദിയിലെ 27 എയർപോർട്ടുകളിലേക്ക് ഉൾപ്പടെ പ്രതിദിനം 1526 ഷെഡ്യൂൾഡ് ഫ്‌ലൈറ്റുകളാണ് സൗദി അറേബ്യൻ എയർലൈൻസിനുള്ളത്. സൗദി അറേബ്യയിലെ ആഭ്യന്തരസർവീസുകളുടെ 70 ശതമാനവും സൗദിയ നിയന്ത്രിക്കുന്നു.

ഡെലിവറി ലഭിക്കുന്ന മുറയ്ക്ക് സൗദിയ പുതിയ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും. സൗദി അറേബ്യ പുതിയ എയർപോർട്ടുകൾ വികസിപ്പിക്കുന്നതും വിമാനസർവീസ് വർധിപ്പിക്കാൻ സൗദിയയെ നിർബന്ധിതമാക്കി.