ഫോർഡ് അസറ്റ് : 60 വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി

Posted on: May 6, 2015

Ford-Asset-big

കൊച്ചി : ഫോർഡ് ഓട്ടോമോട്ടീവ് സ്റ്റുഡന്റ് സർവീസ് എജ്യുക്കേഷണൽ ട്രെയിനിങ്ങിൽ (അസറ്റ്) മികച്ച വിജയം നേടിയ 60 പേർക്ക് സർട്ടിക്കറ്റുകൾ വിതരണം ചെയ്തു. ആലുവ ഐടിസി സോഷ്യൽ വെൽഫെയർ ടെക്‌നിക്കൽ സ്‌കൂൾ, ഫോർഡ് ഇന്ത്യ, ഫോർഡ് ഡീലർഷിപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് പരിശീലന പരിപാടി. 60 വിദ്യർത്ഥികൾ ഉൾപ്പെടുന്ന ആദ്യ ബാച്ച് ഫോർഡ് ടെക്‌നീഷ്യൻ ആയി സർട്ടിഫൈ ചെയ്യപ്പെട്ടു.

ആലുവ ഐടിസിയിൽ മോട്ടോർ മെക്കാനിക് വെഹിക്കിൾ പാഠ്യപദ്ധതിയുടെ ഭാഗമായി, ഫോർഡ് സാങ്കേതിക വിദ്യയിലായിരുന്നു പരിശീലനം. ആദ്യ ബാച്ചിൽ പുറത്തിറങ്ങിയവരിൽ 20 വിദ്യാർത്ഥികൾക്ക് കൈരളി ഫോർഡ്, മലയാളം ഫോർഡ് ഡീലർഷിപ്പുകളിലായി തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. ആലുവ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലിസി എബ്രഹാം, ഫോർഡ് ഏഷ്യാ പസിഫിക് സർവീസ് എൻജിനീയറിംഗ് ഓപറേഷൻസ് ഡയറക്ടർ ഡേവിഡ് ജോൺസൺ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എംജിഎഫ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് ചെറുകര, എംപിഎൽ മലയാളം ഗ്രൂപ്പ് സിഇഒ ശങ്കരൻ എന്നിവർ പങ്കെടുത്തു.

ഇക്കൊല്ലം അവസാനത്തോടെ 10 ഓട്ടോമോട്ടീവ് സ്റ്റുഡന്റ് സർവീസ് എജ്യുക്കേഷണൽ ട്രെയിനിങ്ങ് ട്രെയിനിങ്ങ് സെന്ററുകൾ കൂടി ആരംഭിക്കുമെന്ന് ഡേവിഡ് ജോൺസൺ പറഞ്ഞു.