ബജാജ് ഓട്ടോ പുതിയ പൾസർ ശ്രേണി പുറത്തിറക്കി

Posted on: May 4, 2015

Bajaj-Pulsar-Launch-may-201

കൊച്ചി : ബജാജ് ഓട്ടോ പുതിയ തലമുറാ പൾസർ ബൈക്കുകൾ പുറത്തിറക്കി. പൾസർ എ.എസ്. 200, പൾസർ എ.എസ്. 150 എന്നിവയോടൊപ്പം സവിശേഷമായ പൾസർ ആർ.എസ്. 200 കൂടി ഉൾപ്പെട്ട അത്യാകർഷക പൾസർ അഡ്‌വെഞ്ചർ സ്‌പോർട്ട്‌സ് ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചത്. വിപണിയിൽ മത്സരിക്കുന്ന മറ്റൊരു ഉത്പന്നത്തിനും ഒപ്പം നിൽക്കാനാവാത്ത ലോകോത്തര നിലവാരത്തിലുള്ള സ്റ്റൈലും പ്രകടനവുമാണ് ഇവയുടെ മുഖമുദ്ര.

ബജാജ് ഓട്ടോയുടെ ഗവേഷണ, വികസന പ്രവർത്തനങ്ങളുടെ ഫലത്തിന്റെ സാക്ഷ്യപത്രം കൂടിയാണ് പുതു തലമുറാ പൾസറുകളെന്ന് ബജാജ് ഓട്ടോയുടെ ജനറൽ മാനേജർ, സൗത്ത് അശ്വിൻ ജയ്കാന്ത് ചൂണ്ടിക്കാട്ടി. പൾസർ ശ്രേണിയിൽ പ്രതിമാസം 55,000 ബൈക്കുകളിലേറെയാണ് വിൽപ്പന നടത്തുന്നത്. ആഭ്യന്തര സ്‌പോർട്ട്‌സ് ബൈക്ക് വിപണിയിൽ 43 ശതമാനം വിപണി വിഹിതത്തോടെ മുൻ നിരയിലാണ് പൾസർ ശ്രേണി. പുതിയ ബൈക്കുകളുടെ അവതരണത്തോടെ തങ്ങളുടെ വിപണി വിഹിതം 50 ശതമാനത്തിനടുത്ത് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.