May 2024
ഹോണ്ട ഡ്രീം നിയോയും ഡിയോയും കേരള വിപണിയിൽ
Posted on: March 30, 2015
കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വിപണിയിലിറക്കിയ പുതിയ ഹോണ്ട ഡ്രീം നിയോ ബൈക്കും ഹോണ്ട ഡിയോ സ്കൂട്ടറും കേരളത്തിലെ ഷോറൂമുകളിൽ ലഭ്യമായിത്തുടങ്ങി. ഡ്രീം നിയോയുടേയും പുതിയ ഡിയോയുടേയും വില (കൊച്ചി എക്സ്-ഷോറും) യഥാക്രമം 49722 രൂപയും 51198 രൂപയുമാണ്.
ഹോണ്ടയുടെ ഡ്രീം ശ്രേണിയിലെ പുതിയ അംഗമാണ് നിയോ. ഗിയറില്ലാത്ത സ്കൂട്ടറായ ഡിയോയുടെ പുതിയ മോഡൽ യുവാക്കളെ സംബന്ധിച്ചേടത്തോളം വളരെ ആകർഷകമായിരിക്കുമെന്ന് ഹേണ്ട മോട്ടോർ സൈക്കിൾ ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ.എസ്. ഗുലേറിയ പറഞ്ഞു.
നിയോ രണ്ട് നിറങ്ങളിൽ ലഭ്യമാണ് – കറുപ്പിൽ വയലറ്റ് വരയോടു കൂടിയതും കറുപ്പിൽ ചുവന്ന വരയുള്ളതും. ജാസ്സി ബ്ലു മെറ്റാലിക്, സ്പോർട്സ് റെഡ്, കാൻഡി പാം ഗ്രീൻ, ബ്ലാക് നിറങ്ങളിൽ പുതിയ ഡിയോ ലഭിക്കും.
TAGS: Honda Dio | Honda Dream Neo | Honda Motorcycle & Scooter India |