ഫോർഡിന്റെ സനന്ദ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

Posted on: March 27, 2015

Ford-figo-Aspire-Big

കൊച്ചി : ഫോർഡ് മോട്ടോർ കമ്പനിയുടെ പുതിയ കാർ നിർമാണ പ്ലാന്റും ലോകോത്തര എൻജിൻ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ സനന്ദിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ, ധനമന്ത്രി സൗരഭ് ഭായി പട്ടേൽ, ഗതാഗത മന്ത്രി വിജയ് ഭായ് രൂപാരി എന്നിവർ പങ്കെടുത്തു.

പുതിയ പ്ലാന്റിൽ നിന്നും സബ്-ഫോർ-മീറ്റർ കോംപാക്റ്റ് സെഡാൻ, ഫോർഡ് ഫിഗോ ആസ്‌പെയർ ആയിരിക്കും ആദ്യമായി പുറത്തിറങ്ങുക. 480 ഏക്കർ വിസ്തൃതിയുള്ള സനന്ദിലെ പുതിയ പ്ലാന്റിൽ 2011 സെപ്തംബർ മുതൽ ഫോർഡ് നിക്ഷേപിച്ചിരിക്കുന്നത് ഒരു ബില്യൺ ഡോളറാണ്. ഉപഭോക്താവിനോടുള്ള പ്രതിബദ്ധതയോടൊപ്പം പുതിയ ഉയരങ്ങളിലേയ്ക്കുള്ള ഫോർഡിന്റെ വളർച്ചയാണ് സനന്ദ് പ്ലാന്റിന്റെ ലക്ഷ്യമെന്ന് ഫോർഡ് പ്രസിഡന്റും സിഇഒയുമായി മാർക് ഫീൽഡ്‌സ് പറഞ്ഞു.

പ്രതിവർഷം 240,000 കാറുകളാണ് നിർമാണശേഷി. എൻജിൻ പ്ലാന്റിന്റെ ഉത്പാദനശേഷി 270,000 ഉം. ലോകോത്തര സാങ്കേതികവിദ്യയാണ് സനന്ദ് പ്ലാന്റിന്റെ സവിശേഷതയെന്ന് ഫോർഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ നിഗേൽ ഹാരീസ് പറഞ്ഞു.