വിലയില്‍ 20,000 രൂപ കുറച്ച് വൈദ്യുത വാഹന കമ്പനിയായ ഒല ഇലക്ട്രിക

Posted on: December 5, 2023

കൊച്ചി : പുതിയ എസ്1 എക്‌സ്+ (എസ്) എക്‌സ്+) ഇ-സ്‌കൂട്ടറിന്റെ വിലയില്‍ 20,000 രൂപ കുറച്ച് വൈദ്യുത വാഹന കമ്പനിയായ ഒല ഇലക്ട്രിക്. ഇപ്പോള്‍ ഒല ഇലക്ട്രിക്കിന്റെ ഈ സ്‌കൂട്ടര്‍ 89,999 രൂപയ്ക്ക് വാങ്ങാം. കമ്പനിയുടെ ‘ഡിസംബര്‍ ടു റിമെമ്പര്‍’ ക്യാംപെയ്‌നിന്റെ ഭാഗമാണ് ഈ ഓഫര്‍. ഡിസംബര്‍ 31ന് ഈ ഓഫര്‍ അവസാനിക്കും. 1.09 ലക്ഷം രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില.

തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളിലുമായി ഉപയോക്താക്കള്‍ക്ക് 5,000 രൂപ വരെ കിഴിവുകള്‍ ലഭിക്കും. ഫിനാന്‍സ് ഓഫറുകളില്‍ സീറോ ഡൗണ്‍ പേയ്‌മെന്റ്, സീറോ പ്രോസസിംഗ് ഫീ, 6.99ശതമാനം പലിശ നിരക്കുകള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമുണ്ടാകും.

അതായത് 20,000 രൂപയുടെ കമ്പനി കിഴിവിനൊപ്പം ഇത്തരം ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടെ എസ്
എക്‌സ്- ഇ-സ്‌കൂട്ടറിന്റെ വിലയില്‍ വീണ്ടും കുറവുണ്ടാകും.

TAGS: Ola Electric |