സ്‌കോഡയുടെ ഏറ്റവും വലിയ വര്‍ക്‌ഷോപ്പ് കോയമ്പത്തൂരില്‍

Posted on: May 17, 2019

 

കൊച്ചി : എസ്.ജി.എ കാര്‍സ് ഇന്ത്യയുമായി ചേര്‍ന്ന്  സ് കോഡ കോയമ്പത്തൂരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ ക് ഷോപ്പ് സൗകര്യം ഒരുക്കി. 49,585 ചതുരശ്ര വിസ്തൃതിയിലാണ് വര്‍ക് ഷോപ്പ്. പ്രീമിയം സര്‍വീസ് ഏരിയ, 50 ബേകള്‍ എന്നിവയുണ്ട്. പ്രതിവര്‍ഷം 20,000 വാഹനങ്ങള്‍ക്ക് സേവനം ഇതുവഴി നല്‍കാനാകും.

ഈ വര്‍ക് ഷോപ്പ് സൗകര്യത്തിലൂടെ ദക്ഷിണേന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സാന്നിധ്യം നേടാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നിലവില്‍ സ്‌കോഡയ്ക്ക് രാജ്യത്ത് 64 വില്പ്പന കേന്ദ്രങ്ങളും 62 സര്‍വീസ് ഔട്ട്‌ലെറ്റുകളുമാണുള്ളത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഡീലര്‍ഷിപ്പ് 50 നഗരങ്ങലിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതുവഴി ഡീലര്‍ ശൃംഖല ഇരട്ടിയാകും.

TAGS: Skoda |