കിയയുടെ വില്പന ഒരു ലക്ഷം പിന്നിട്ടു

Posted on: August 6, 2021

കൊച്ചി : ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ ‘കിയ മോട്ടോഴ്‌സ്’ ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷത്തിലേറെ കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. 2021 ജനുവരി മുതല്‍ ജൂലായ് വരെയുള്ള ഏഴു മാസക്കാലയളവിലാണ് ഇത്. ജൂലായില്‍ മാത്രം-15,016 യൂണിറ്റുകളാണ് വിറ്റത്.

സോണെറ്റിന്റ വരവാണ് ഈ നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചത്. ജൂലായില്‍മാത്രം 7,676 സോണറ്റ് കാറുകളാണ് വിറ്റത്. 2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് എന്ന കാറുമായാണ് കമ്പനി ഇന്ത്യയില്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്.

 

TAGS: KIA |