എക്‌സൈഡ് എനര്‍ജിക്ക് കരുത്തേകി ഹ്യുണ്ടായ്- കിയ പങ്കാളിത്തം

Posted on: April 12, 2024

മുംബൈ : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായും കിയയും ബാറ്ററി നിര്‍മാതാക്കളായ എക്‌സൈഡ് എനര്‍ജി സൊല്യൂഷന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ബാറ്ററി ഉത്പാദനംപ്രാദേശികവത്കരണത്തിനുള്ള പദ്ധതിയുടെ ഭാഗമാണിത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള എഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എക്‌സൈഡ് എനര്‍ജി സൊല്യൂഷന്‍സ് (ഇഇഎസ്), ലെഡ്ആസിഡ് ബാറ്ററികളില്‍ 75 വര്‍ഷത്തെ പരിചയം കമ്പനിക്കുണ്ട്. ഇന്ത്യയിലെ മുന്‍നിര ലെഡ്-ആസിഡ് ബാറ്ററി വിതരണക്കാരാണ് എഡ് എനര്‍ജി, ഹ്യുണ്ടായ് മോട്ടോറും കിയയും തങ്ങളുടെ ഇവി ബാറ്ററി ഉത്പാദനം പ്രാദേശികവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയിലെ ഇവി ആസൂത്രണ പദ്ധതിയുടെ വിപുലീകരണത്തിന് അനുസൃതമായി ലിഥിയം-അയണ്‍-ഫോസ്‌ഫേറ്റ് (എല്‍എഫ്പി) സെല്ലുകളില്‍ ഇരുവരും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എഡ്എ നര്‍ജിയുമായുള്ള ഈ സഹകരണം ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ എക്‌സ്‌ക്ലൂസിവ് ബാറ്ററി വികസനം, ഉത്പാദനം, വിതരണം, പങ്കാളിത്തം എന്നിവ വിപുലീകരിക്കാനുള്ള എച്ച്എംസിയുടെയും കിയയുടെയും ശ്രമങ്ങളുടെ തുടക്കമാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് പറഞ്ഞു.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 2025ല്‍ വൈവിധ്യമാര്‍ന്ന ഇവി മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കമ്പനി നിലവില്‍ ഐക്യുഎന്‍ഐ5, കോന എന്നീ വാഹനങ്ങളാണ്ഇവി വിഭാഗത്തില്‍ വില്‍ക്കുന്നത്. നിലവില്‍ കിയ ഇന്ത്യയുടെ ഇവി 6 മോഡല്‍ മാത്രമാണ് വിപണിയിലുള്ളത്.

 

TAGS: HYUDAI | KIA |