വാഹന കയറ്റുമതിയിൽ കിയ ഒന്നാം സ്ഥാനത്ത്

Posted on: April 23, 2021

മുംബൈ: രാജ്യത്തു നിന്നുള്ള വാഹന കയറ്റുമതിയില്‍ മികച്ച നേട്ടം കൈവരിച്ച് കിയ മോട്ടോഴ്‌സ്. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ സമയം കൊണ്ടാണ് കൊറിയന്‍ കമ്പനി നേട്ടംകൈവരിച്ചത്.

2020- 21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് യൂട്ടിലിറ്റി വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായി കിയ മാറി. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിനെയാണ് കിയ മറികടന്നത്. കഴിഞ്ഞ വര്‍ഷം 40,440 വാഹനങ്ങളാണു കിയ കയറ്റിയയച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 21,461 യുണിറ്റുകളെ അപേക്ഷിച്ച് 88.43 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തി
യത്.
39,897 യൂണിറ്റ് കയറ്റുമതി ചെയ്ത ഫോര്‍ഡ് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതേ കാലയളവില്‍ ഹ്യൂണ്ടായി 29,711 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഫോര്‍ഡ്, ഹ്യൂണ്ടായി എന്നിവള്‍ കയറ്റുമതിയില്‍ യഥാക്രമം 54, 88 ശതമാനവും37.58 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 2019 ഓഗസ്റ്റ് 22നാണ് കിയസെല്‍ റോസ് എന്ന മോഡലുമായി ഇന്ത്യയില്‍ രംഗപ്രവേശം ചെയ്തത്.

 

TAGS: KIA |