കോവിഡ് പ്രതിരോധം : കിയ അഞ്ച് കോടിയുടെ സഹായം പ്രഖ്യാപിച്ചു

Posted on: May 25, 2021

a

മുംബൈ: ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അഞ്ചു കോടി രൂപ പ്രഖ്യാപിച്ചു. ആന്ധാപ്രദേശിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ക്ക് കരുത്തേകുന്നതിനായി സംസ്ഥാന ദുരന്ത നിരവാരണ വിഭാഗത്തിനാണു തുക കൈമാറിയത്. കിയയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശിലാണ്. കോവിഡ് പ്രതിരോധനത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നു കിയ മോട്ടോഴ്‌സ് ഉറപ്പുനല്‍കി.

ആശുപ്രതികളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്‌സ്, വെന്റിലേറ്ററുകള്‍, ക്രയോജനിക് ടാങ്കറുകള്‍, ഡി4 ടൈപ്പ് മെഡിക്കല്‍ ഗ്രേഡ് സിലിണ്ടറുകള്‍ തുടങ്ങി മെഡിക്കല്‍ ഉപകരണങ്ങള്‍ കിയ മോട്ടോഴ്‌സ് നല്‍കിയിട്ടുള്ള പണം ഉപയോഗിച്ച് വാങ്ങുമെന്നാണ് അറിയിച്ചത്.

 

TAGS: KIA |