ഹ്യുണ്ടായ് പ്രീമിയം എസ് യു വി അൽക്കാസറിനെ പ്രദർശിപ്പിച്ചു

Posted on: April 9, 2021

കൊച്ചി : വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രീമിയം എസ്.യു.വി അല്‍ക്കസറിനെ പ്രദര്‍ശിപ്പിച്ച് ഹുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യാ ലിമിറ്റഡ്. ക്രേറ്റയെ അടിസ്ഥാനപ്പെടുത്തി ഹുണ്ടായ് നിര്‍മിക്കുന്ന അല്‍ക്കസറിന് മികച്ച സ്‌റ്റൈലും പ്രീമിയം ഫീച്ചറുകളുമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ആറ്, ഏഴ് സീറ്റ് വകഭേദങ്ങളില്‍ ലഭ്യമായ അല്‍ക്കസറിന്റെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജ്യാന്തര വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മിച്ച് പുറത്തിറങ്ങുന്ന അല്‍ക്കസറിന് മികച്ച
സ്‌റ്റെല്‍, ഇന്റീരിയര്‍, കണക്റ്റിവിറ്റി എന്നിവ അടക്കമുള്ള അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാകും.
159 പി.എസ് കരുത്തും 19.5 കെ.ജി.എം ടോര്‍ക്കുമുള്ള മൂന്നാംതലമുറ എന്‍.യു 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 115 പി.എസ് കരുത്തും 25.5 എന്‍.എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ യു2 ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

ആറ് സ്പീഡ് മാനുവല്‍, ആറ് സ് പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളില്‍ വാഹനം ലഭ്യമാണ്. മനോഹരമായ മുന്‍ഗ്രില്ലുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബോള്‍ഡായ സി പില്ലര്‍ എന്നിവയെ കൂടാതെ മികച്ച പ്രകടനത്തിനായി ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നീ മോഡുകളും അല്‍ക്കസറില്‍ ഹ്യൂണ്ടായ് നല്‍കിയിട്ടുണ്ട്.

TAGS: Hyundai Alcazar |