ഹ്യൂണ്ടായ് ‘അല്‍കാസറി’ന്റെ ബുക്കിംഗ് 11,000 കടന്നു

Posted on: July 20, 2021

കൊച്ചി ; ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്.
യു.വി.) ‘അല്‍കാസറി’ന് വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 11,000 യൂണിറ്റുകളുടെബുക്കിംഗ്.

ഇതിനോടകം 5,600യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞതായി സെയില്‍സ്, മാര്‍ക്കറ്റിംഗ്, സര്‍വീസ്‌വിഭാഗം ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് അറിയിച്ചു.

ആറ് സീറ്റും ഏഴ് സീറ്റുമുള്ള എസ്.യു.വി.യായ അല്‍കാസര്‍ അവതരിപ്പിച്ചതോടെ, എസ്.യു.വി. ശ്രേണിയില്‍ കമ്പനിയുടെ മേധാവിത്വം ശക്തിപ്പെടുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് അല്‍കാസര്‍ എത്തുന്നത്.

 

TAGS: Hyundai Alcazar |