തിരുവള്ളൂര്‍ പ്ലാന്റില്‍ പുതിയ സിട്രോണ്‍ സി 5 എയര്‍ക്രോസ് എസ് യു വി നിര്‍മിച്ചു

Posted on: January 30, 2021

കൊച്ചി : ഇന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ച സിട്രോണ്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്റില്‍ നിന്ന് ആദ്യ എസ് യു വി ആയ സിട്രോണ്‍ സി5 എയര്‍ക്രോസ് നിര്‍മിച്ചു. ഈ ഫ്‌ളാഗ്ഷിപ്പ് എസ് യു വി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായുള്ള ആദ്യ സിട്രോണ്‍ ബ്രാന്‍ഡ് വാഹനമാണ്. ഈ ക്വാര്‍ട്ടറില്‍ തന്നെ ഇത് ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കും.

ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് പുതിയ സിട്രോണ്‍ സി 5 എസ് യുവി ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്.

തങ്ങളുടെ ബ്രാന്‍ഡ് ഇന്ത്യയ്ക്കു വേണ്ടി പുറത്തിറക്കുന്ന വ്യത്യസ്തമായ നിരവധി വാഹനങ്ങളില്‍ ആദ്യത്തേതായിരിക്കും സിട്രോണ്‍ സി5 എയര്‍ക്രോസ് എസ് യു വി എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റെല്ലാന്റിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പിസിഎ ഓട്ടോമോബൈല്‍ ഇന്ത്യ ചെയര്‍മാനുമായ ഇമ്മാനുവല്‍ ഡെലെ പറഞ്ഞു. മഹാമാരി മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും ഈ നാഴികക്കല്ല് പിന്നിടാന്‍ അര്‍പണ ബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.