15
Wednesday
May 2024
May 2024
റിമെംബർ ഡിസംബർ ഓഫറുമായി ടൊയോട്ട
Posted on: December 21, 2020
കൊച്ചി : ടൊയോട്ട വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി ‘റിമെംബര്‍ ഡിസംബര്‍’ ഓഫര്‍ ആരംഭിച്ചു. ഇന്നോവ ‘ക്രിസ്റ്റ’യ്ക്ക് 61,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാം. കൂടാതെ 9,999 രൂപ എന്ന കുറഞ്ഞ മാസ തവണയിലും ലഭ്യമാണ്. ‘യാരിസ്’ 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയോ 5,888 രൂപ മാസ തവണയിലോ സ്വന്തമാക്കാം. ‘ഗ്ലാന്‍സ’യും വളരെ ആകര്‍ഷകമായ ഓഫറുകളില്‍ ലഭ്യമാണ്.
ടൊയോട്ടയുടെ ഏറ്റവും പുതിയ വാഹനമായ ‘അര്‍ബന്‍ ക്രൂയ്സറി’ന്റെ ചില മോഡലുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ കാലതാമസം കൂടാതെ ഉടന്‍ തന്നെ ലഭിക്കുന്നതാണ്. ‘റിമെംബര്‍ ഡിസംബര്‍’ ഓഫര്‍ പരിമിതമായ കാലയളവിലേക്ക് മാത്രമാണ്.
TAGS: Toyota Kirloskar Motor |
News in this Section
Related News