ടൊയോട്ടയ്ക്ക് 29 ശതമാനം വില്പന വളർച്ച

Posted on: January 1, 2017

ബംഗലുരു : ടൊയോട്ട കിർലോസ്‌ക്കറിന് ഡിസംബറിൽ 29 ശതമാനം വില്പന വളർച്ച. 2016 ഡിസംബറിൽ 14,093 കാറുകളാണ് ടൊയോട്ട വില്പന നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും കൂടിയ പ്രതിമാസവില്പനയാണിത്.

ആഭ്യന്തര വിപണിയിൽ 12,747 കാറുകൾ വില്പന നടത്തി. 1,346 എറ്റിയോസ് കാറുകൾ കയറ്റുമതി ചെയ്തു. 2015 ഡിസംബറിൽ 10,442 കാറുകളാണ് വിറ്റഴിച്ചത്.