പുതിയ ഹൈനസ്- സിബി350 അവതരിപ്പിച്ച് ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ടയുടെ കുതിപ്പ്

Posted on: October 1, 2020

കൊച്ചി : ഇടത്തരം 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള പ്രവേശനം ഗംഭീര-മാക്കികൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ പുതിയ ഹൈനസ് – സിബി350ന്റെ ആഗോള അനാവരണം നടന്നു. 9 പുതിയ പേറ്റന്റുകളോടെ വരുന്ന ഹൈനസ് – സിബി350 ഹോണ്ട ബിഗ്വിംഗ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്6 മോഡലാണ്.

ഹോണ്ട മോട്ടോര്‍ കമ്പനി മാനേജിംഗ് ഓഫീസറും ഹോണ്ട മോട്ടോര്‍ കമ്പനി മോട്ടോര്‍സൈക്കിള്‍ ഓപറേഷന്‍സ് ചീഫ് ഓഫീസറുമായ നോരിയാകി അബെ, ഹോണ്ട മോട്ടോര്‍ കമ്പനി ഓപറേറ്റിംഗ് ഓഫീസറും ഏഷ്യാ-ഓഷ്യാന റീജിണല്‍ ഓപറേഷന്‍സ് ചീഫ് ഓഫീസറും ഏഷ്യന്‍ ഹോണ്ട മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയുമായ മസായൂകി ഇഗരാഷി തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഹൈനസ് – സിബി 350 ന്റെ ഡിജിറ്റല്‍ ആഗോള അനാവരണത്തിലുണ്ടായിരുന്നു.

ആഗോള തലത്തില്‍ സിബി മോട്ടോര്‍സൈക്കിള്‍ ശ്രേണി ഹോണ്ടയുടെ വെല്ലുവിളികളുടെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നു. 60 വര്‍ഷത്തിലധികമായി ഓണ്‍-റോഡ് സ്പോര്‍ട്ട്സ് മോഡലുകളായി ഹോണ്ട സിബി തുടരുന്നു. സിബിയുടെ പരിണാമത്തില്‍ റൈഡറിനായിരുന്നു എന്നും ശ്രദ്ധ നല്‍കിയിരുന്നതെന്നും ഹൈനസ് – സിബി350ന്റെ വികസനത്തിന് പ്രചോദനമായത് ഇന്ത്യന്‍ റൈഡര്‍മാരാണെന്നും ഏറ്റവും പുതിയ 9 പേറ്റന്റുകളില്‍ ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹൈനസ് – സിബി 350 ലൂടെ പുതിയൊരു മോട്ടോര്‍സൈക്കിള്‍ സംസ്‌കാരം പകര്‍ന്നു നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

‘സ്വതന്ത്ര ചൈതന്യത്തോടെ മുന്നോട്ട് പോകുക’, ഹോണ്ടയുടെ സമാനതകളില്ലാത്ത വിശ്വാസ്യതയില്‍ പുതിയ റോഡുകളും ലാന്‍ഡ്സ്‌കേപ്പുകളും കണ്ടുമുട്ടുക തുടങ്ങി റൈഡറുടെ മോട്ടോര്‍ സൈക്ലിംഗ് അനുഭവത്തെ ഹൈനസ് – സിബി350 കൂടുതലായി മെച്ചപ്പെടുത്തുമെന്നും, ഹൈനസ് – സിബി350 സമാനതകളില്ലാത്ത സവാരി അനുഭവം നല്‍കുന്നുവെന്നും ഹോണ്ട സിബി ഡിഎന്‍എയുടെ ഉന്നതമായ പാരമ്പര്യം ഹൈനസ് – സിബി350 ഉം മുന്നോട്ട് കൊണ്ടു പോകുന്നുവെന്നും നഗരത്തിലെ നിത്യോപയോഗത്തിനും ദീര്‍ഘദൂര ട്രിപ്പുകള്‍ക്കും ആഹ്ളാദം പകരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

ക്ലാസിക്ക് സ്‌റ്റൈലും ആധുനിക സൗന്ദര്യശാസ്ത്രവും സംയോജിക്കുന്നു

ഹോണ്ടയുടെ ഒറിജിനാല്‍റ്റിയും രൂപകല്പനയുടെ കാലാതീതമായ ബോധവും ഗണ്യമായ സ്വ’ാവവും കൂടി ചേര്‍ന്നതാണ് ഹൈനസ് – സിബി350. ഉയര്‍ന്നു നില്‍ക്കുന്ന മുന്‍ഭാഗവും, ഹാന്‍ഡില്‍ ബാറുകളും സസ്പെന്‍ഷനും വലിയ വീലുകളും ഹൈനസ് – സിബി350ന് ആകര്‍ഷകമായ ലുക്ക് നല്‍കുന്നു. അതിശയകരമായ അലോയ് വീലുകള്‍ ഹൈനസ് – സിബി350ന്റെ അളവിന് ചേരുന്നു. വ്യത്യസ്തമായ ആധുനിക റോഡ്സ്റ്റര്‍ ലുക്കും, ക്രോം പ്ലേറ്റഡ് ഭാഗങ്ങളും വീതിയുള്ള പിന്‍ഭാഗ ടയറും ഗാംഭീര്യം നല്‍കുന്നു.

കരുത്ത്

വലിയ കരുത്തേറിയ 350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് – സിബി350ന്. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു. യാത്ര അനായാസമാക്കാന്‍ ഇത് ഉപകരിക്കുന്നു. സിലിണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന ഷാഫ്റ്റ് കോആക്സിയല്‍ ബാലന്‍സര്‍ പ്രൈമറി, സെക്കണ്ടറി വൈബറേഷന്‍ ഇല്ലാതാക്കുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ റൈഡര്‍ക്ക് ഇത് സുഖം പകരുന്നു.

മഫ്ളര്‍ ശേഷിയുമായി യോജിച്ചു പോകുന്ന 45എംഎം ടെയില്‍പൈപ്പുമായാണ് ഹൈനസ് – സിബി350 വരുന്നത്. ഇത് ഗാംഭീര്യമുള്ള ലോ-പിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ചൂടിന്റെ മാറ്റങ്ങളറിയാത്ത ഇരട്ട ആവരണത്തോടെയുള്ളതാണ് എക്സോസ്റ്റ് പൈപ്പുകള്‍. കാഴ്ചയ്ക്കും ആകര്‍ഷകമാക്കുന്നു.

മാറ്റങ്ങളില്‍ വളരെ മുന്നില്‍

ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോളാണ് ആദ്യത്തേത്. പിന്‍ വീല്‍ ട്രാക്ഷന്‍ നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. മുന്‍ പിന്‍ വീലുകളുടെ സ്പീഡ് വ്യതിയാനം കണ്ടെത്തി സ്ലിപ് റേഷിയോ കണക്കാക്കി എഞ്ചിന്‍ ടോര്‍ക്ക് നിയന്ത്രിക്കും. മീറ്ററിന്റെ ഇടതു വശത്തുള്ള സ്വിച്ചിലൂടെ ഈ സംവിധാനം ഓണ്‍/ഓഫ് ചെയ്യാം.

സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റമാണ് മറ്റൊരു സവിശേഷത. റൈഡിങ് വേളയില്‍ തന്നെ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാം. കണക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഹാന്‍ഡില്‍ ബാറിന്റെ ഇടതുവശത്തുള്ള കണ്‍ട്രോളിംഗ് സംവിധാനത്തിലൂടെ നിയന്ത്രിക്കാം. കോളുകള്‍ സ്വീകരിക്കാം, നാവിഗേഷന്‍, സംഗീതം, വരുന്ന സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. റൈഡിംഗിലെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ വിവരങ്ങള്‍ ഹെല്‍മറ്റ് ഹെഡ്സെറ്റിലൂടെ ലഭ്യമാക്കും.

സ്ലിപ്പര്‍ ക്ലച്ചും ഈ വിഭാഗത്തില്‍ ആദ്യത്തേതാണ്. ഗിയറുകള്‍ അനായാസം ഷിഫ്റ്റ് ചെയ്യാനാകുന്നു. അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍ യാത്രയില്‍ ഇന്റലിജന്റ് വിവരങ്ങള്‍ നല്‍കുന്നു. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍ തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുന്നു. ഫുള്‍ എല്‍ഇഡി സെറ്റപ്പാണ് മറ്റൊരു സവിശേഷത.

സുഖവും സൗകര്യവും 

അടിയന്തരമായി ബ്രേക്ക് ഇടുമ്പോള്‍ എബിഎസ് സംവിധാനം വീലുകള്‍ ലോക്കാവുന്നത് ഒഴിവാക്കുന്നു. മുന്നില്‍ 310 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 240 എംഎം റിയര്‍ ഡിസ്‌ക്കും മികച്ച പ്രകടനത്തോടെ മോട്ടോര്‍സൈക്കിളിനെ നിയന്ത്രണത്തിലാക്കുന്നു. വലിയ സസ്പെന്‍ഷന്‍ പരുക്കന്‍ റോഡുകളില്‍ സുഖ യാത്ര പ്രദാനം ചെയ്യുന്നു. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ക്രോം പ്ലേറ്റഡ് ഇരട്ട ഹോണ്‍, ഡ്യുവല്‍ സീറ്റ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.

ഹോണ്ട ഹൈനസ് – സിബി350യുടെ ബുക്കിങ് ആരം’ിച്ചു കഴിഞ്ഞു. ഡിഎല്‍എക്സ് വേരിയന്റ് പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് എന്നീ നിറങ്ങളിലും, ഡിഎല്‍എക്സ് പ്രോ വേരിയന്റ് അത്ലറ്റിക് ബ്ലൂ മെറ്റാലിക്ക്, വിര്‍ച്വസ് വൈറ്റ്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക് & സ്പിയര്‍ സില്‍വര്‍ മെറ്റാലിക്ക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്ക് & മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്ക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.