എൻഡവറിന്റെ സ്‌പെഷൽ സ്‌പോർട്ട് എഡീഷനുമായി ഫോർഡ്

Posted on: September 28, 2020

കൊച്ചി : എന്‍ഡവറിന്റെ സ്‌പെഷ്യല്‍ സ്‌പോര്‍ട്ട് എഡിഷന്‍ പുറത്തിറക്കി ഫോര്‍ഡ്. 35.10 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

എന്‍ഡവര്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച് ഡിസൈനില്‍ നിരവധി മാറ്റങ്ങളോടെയാണ് എന്‍ഡവര്‍ സ്‌പോര്‍ട്ട് എത്തുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എത്തുന്ന ലോകത്തിലെ തന്നെ ആദ്യ വാഹനമെന്ന സവിശേഷതയും ഇതിനുണ്ട്. മാനുവല്‍ ഓപ്ഷന്‍ ഇല്ല.

ഏഴ് എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്. 168 എച്ച്. പി. പവറും 420 എന്‍. എം. ടോര്‍ക്കുമാണ് എന്‍ഡവര്‍ സ്‌പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ലിറ്ററിന് 12.4 കിലോമീറ്ററാണ് മൈലേജ്.