വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന കോംപാക്ട് എസ് യു വി അര്‍ബന്‍ ക്രൂയിസര്‍ പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍

Posted on: September 24, 2020

ബംഗലൂരു : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ എസ് യു വി ആയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യന്‍ വിപണിയില്‍. വര്‍ധിച്ച് വരുന്ന യുവ തലമുറയില്‍പെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് പുതിയ വാഹനം. പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാന്‍സയുടെ വിജയത്തെത്തുടര്‍ന്ന് ടൊയോട്ട-സുസുക്കി സഖ്യത്തിന് കീഴില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍.

ടികെഎം മാനേജിംഗ് ഡയറക്ടര്‍ മസകാസു യോഷിമുര, സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് തഡാഷി അസസുമ എന്നിവര്‍ ചേര്‍ന്നാണ് വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോംപാക്റ്റ് എസ്യുവി പുറത്തിറക്കിയത്. യൂത്ത് ഐക്കണ്‍, ജനപ്രിയ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍, ഗായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ആയുഷ്മാന്‍ ഖുറാനയും ചടങ്ങില്‍ പങ്കെടുത്തു

പുതിയ കരുത്തുറ്റ കെ-സീരീസ് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സഹിതമാണ് അര്‍ബന്‍ ക്രൂയിസര്‍ എത്തുന്നത്. കൂടാതെ മാനുവല്‍ ട്രാന്‍സ്മിഷന്‍ (എംടി), ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (എടി) എന്നിവയില്‍ വാഹനം ലഭ്യമാണ്. മികച്ച ഇന്ധനക്ഷമത വാഹനം ഉറപ്പ് നല്‍കുന്നു. പെട്രോള്‍ മോഡലിനു 17.03 കിലോമീറ്റര്‍, ഡീസല്‍ മോഡലിനു 18.76 കിലോ മീറ്റര്‍ എന്നിങ്ങനെയാണ് മൈലേജ് . ഇന്ന് ഉപയോക്താക്കള്‍ അവരുടെ കാറുകളില്‍ ആഗ്രഹിക്കുന്ന എല്ലാ മുന്തിയ സവിശേഷതകളും ഈ കോംപാക്റ്റ് എസ്യുവി വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയുടെ പ്രശസ്തമായ ആഗോള നിലവാരത്തിലുള്ള വില്‍പ്പന, വില്‍പ്പനാനന്തര സേവനവും ലഭ്യമാണ് . എല്ലായ്‌പ്പോഴും എന്നപോലെ, ടൊയോട്ടയ്ക്ക് സുരക്ഷയാണ് മുന്‍ഗണന. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, അഡ്വാന്‍സ്ഡ് ബോഡി സ്ട്രക്ചര്‍, ഇലക്ട്രോക്രോമിക് ഐആര്‍വിഎം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് നിയന്ത്രണ സംവിധാനം എന്നിവ വാഹനത്തില്‍ ഉണ്ട്.

”കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്കുള്ള ഞങ്ങളുടെ പ്രവേശനം ഈ സെഗ്മെന്റിന് വളരെയധികം ജനപ്രീതി നേടിയ സമയത്താണ്. അതുവഴി ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. വര്‍ഷങ്ങളായി ബ്രാന്‍ഡിനോട് വിശ്വസ്തത പുലര്‍ത്തുന്ന ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഉത്ന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിലാണ് ടികെഎം എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൊയോട്ട വാഹനവും ഞങ്ങളുടെ പ്രശസ്ത വില്പനാനന്തര സേവനവും വാങ്ങാനും അനുഭവിക്കാനും കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. എക്കാലത്തെയും മികച്ച കാറുകള്‍, മികച്ച സാങ്കേതികവിദ്യകള്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കും. സുസുക്കിയുമായുള്ള ഞങ്ങളുടെ സഖ്യം ഈ പാതയിലൂടെ മുന്നേറാന്‍ ഞങ്ങളെ സഹായിക്കുന്നു. ‘. ടികെഎം എംഡി മാസകാസു യോഷിമുര പറഞ്ഞു.

”വിലനിലവാരവും മുഴുവന്‍ സവിശേഷതകള്‍ പോലും അറിയാതെ ബുക്കിംഗ് നടത്തിയ ഉപഭോക്താക്കള്‍ നല്‍കിയ വിശ്വാസത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും സന്തോഷിക്കുന്നു . ഞങ്ങളുടെ കൃതജ്ഞത പ്രകടിപ്പിക്കുന്നതിന് അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ ‘റെസ്‌പെക്റ്റ് പാക്കേജ്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം രണ്ട് വര്‍ഷം വരെ (അല്ലെങ്കില്‍ 20,000 കി.മീ നേരത്തെ ഏതെങ്കിലുമൊന്ന്) സൗജന്യമായി മെയിന്റനന്‍സ് ലഭിക്കും . പ്രകടനം, സുഖം, സൗകര്യം, സുരക്ഷ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഈ വാഹനം ആനന്ദിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വരും മാസങ്ങളിലും വര്‍ഷങ്ങളിലും എസ്യുവികളുടെ ആവശ്യം വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഈ ആവശ്യം നിറവേറ്റുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും”. ടികെഎം സെയില്‍സ് ആന്റ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു,

8.4 ലക്ഷം മുതല്‍ 11.30 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. ഡ്യൂവല്‍ ടോണ്‍ ഉള്ള എം ടി, എ ടി ഓപ്ഷനുകള്‍ക്ക് 9.98 ലക്ഷം മുതല്‍ 11.55 ലക്ഷം വരെയാണ് വില. ബുക്കിങ്ങിനായി അടുത്തുള്ള ടൊയോട്ട ഷോറൂം, അല്ലെങ്കില്‍ www.toyotabharat.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.