കിയ സോനെറ്റ് അടുത്തമാസം വിപണിയിലെത്തും

Posted on: July 28, 2020


കൊച്ചി : കിയ മോട്ടോഴ്‌സില്‍ കോംപാക്ട് എസ്.യു.വി.യായ സോനെറ്റ് ഓഗസ്റ്റ് ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് പകുതിയോടെ ബുക്കിംഗ് ആരംഭിക്കുകയും സെപ്റ്റംബറില്‍ വിപണിയിലെത്തുകയും ചെയ്യും.

ആദ്യ വര്‍ഷം ഇന്ത്യയില്‍ ഈ മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കയറ്റുമതി ലക്ഷ്യമാകട്ടെ 50,000 യൂണിറ്റുകളും. കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണ് സോനെറ്റ്, സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിവയാണ് നിലവില്‍ വിപണിയിലുള്ളത്.

TAGS: Kia Sonet |