നിസാൻ ഇസഡിന്റെ പ്രോട്ടോ പുറത്തിറക്കി

Posted on: September 17, 2020

കൊച്ചി : നിസാൻ സ്‌പോർട്‌സ് കാറിന്റെ പുതിയ തലമുറ ഉത്പന്നം പുറത്തിറക്കുന്നതിന്റെ സൂചനയായി നിസാൻ ഇസഡ് പ്രോട്ടോ പുറത്തിറക്കി. യോകോഹാമയിലെ നിസാൻ പവലിയനിൽ ലോകം മുഴുവൻ ശ്രദ്ധിച്ച വെർച്വൽ പരിപാടിയിൽ പ്രദർശിപ്പിച്ച പ്രോട്ടോടൈപ്പ് അകത്തും പുറത്തും പുതിയ ഡിസൈനോടു കൂടിയതും മാനുവൽ ട്രാൻസ്മിഷനോടു കൂടിയ വി-6 ട്വിൻ ടർബോ ചാർജ്ഡ് എൻജിനുമാണ്.

മെയ് മാസത്തിൽ നിസാൻ എ-ഇസഡ് എന്ന പേരിൽ പുറത്തിറക്കിയ വീഡിയോയിൽ ആദ്യം സൂചന നൽകിയ നിസാൻ ഇസഡിന്റെ പ്രോട്ടോ 50 വർഷത്തെ ഇസഡ് പൈതൃകത്തെ പൂർണമായി ബഹുമാനിക്കുന്നതും അതേസമയം തികച്ചും ആധുനികവുമായ സ്‌പോർട്‌സ് കാറാണ്. ജപ്പാനിലെ ഡിസൈൻ ടീം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇസഡ് പ്രോട്ടോ, ഒറിജിനൽ മോഡലിനോടുള്ള ആദരവ് അറിയിക്കുന്ന പുതിയതും ആകർഷകവുമായ എക്സ്റ്റീരിയർ രൂപകൽപ്പനയോടു കൂടിയതാണ്. തിളക്കമുള്ള മഞ്ഞ പേളസന്റ് പെയിന്റാണ് ഇതിനുപയോഗിച്ചിരിക്കുന്നത്.

മാറിയ ലോകത്തിനായി പുനർവ്യാഖ്യാനം ചെയ്ത റിയർ, 300 ഇസഡ് എക്‌സ് (ഇസഡ് 32) ടൈൽ ലൈറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സൈഡ് സ്‌കർട്ടുകളിൽ ഭാരം കുറഞ്ഞ കാർബൺ ഫൈബർ ട്രീറ്റ്‌മെന്റും, ഫ്രണ്ട് ലോവർ ലിപും റിയറും വാലൻസ് എൻഷുർ നിംബിൾ പെർഫോമൻസും നൽകുന്നു. 19 ഇഞ്ച് അലോയ് വീലുകളും ഡ്യുവൽ എക്സ്ഹോസ്റ്റുകളും ഇസഡ് പ്രോട്ടോയുടെ റോഡ് സാന്നിധ്യം പൂർത്തിയാക്കുന്നു.

ഡ്രൈവർക്കും യാത്രക്കാർക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇസഡ് പ്രോട്ടോയുടെ ക്യാബിൻ ആധുനിക സാങ്കേതികവിദ്യയെ വിന്റേജ് ഇസഡ് ടച്ചുകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ്. ഇസഡ് പ്രോട്ടോയ്ക്ക് റോഡിലും ട്രാക്കിലും മികച്ച സ്‌പോർട്‌സ് കാർ കാബിൻ രൂപപ്പെടുത്തുന്നതിന് ഇന്റീരിയർ ഡിസൈൻ ടീം പ്രൊഫഷണൽ മോട്ടോർ സ്‌പോർട്‌സ് ഇതിഹാസങ്ങളിൽ നിന്ന് ഉപദേശം തേടി. ഇസഡ് ഇൻസ്ട്രുമെന്റേഷനിൽ ഇത് കാണാം. എല്ലാ സുപ്രധാന വിവരങ്ങളും 12.3 ഇഞ്ച് ഡിജിറ്റൽ മീറ്റർ ഡിസ്പ്ലേയിൽ കാണാവുന്നതും 12 ഒ-ക്ലോക്ക് പൊസിഷനിലെ റെഡ്ലൈൻ ഷിഫ്റ്റ് പോയിന്റ് പോലെ ഡ്രൈവർക്ക് ഒറ്റനോട്ടത്തിൽ ഗ്രഹിക്കാൻ സഹായിക്കുന്ന വിധത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

പുതിയ, ആഴത്തിലുള്ള ഡിഷ് സ്റ്റിയറിംഗ് വീൽ വിന്റേജ് സൗന്ദര്യം നഷ്ടപ്പെടുത്താതെ തന്നെ ഡ്രൈവർക്ക് പെട്ടെന്ന് നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. ഇൻസ്ട്രുമെന്റ് പാനലിലെ തുന്നൽ ഉൾപ്പെടെ മഞ്ഞ ആക്‌സന്റുകൾ ക്യാബിനിലുടനീളം കാണപ്പെടുന്നു. സീറ്റുകളിൽ പ്രത്യേക മഞ്ഞ ആക്‌സന്റിംഗും ആഴം സൃഷ്ടിക്കുന്നതിനായി സീറ്റുകളുടെ നടുവിൽ ലേയേർഡ് ഗ്രേഡേഷൻ സ്‌ട്രൈപ്പും ഉണ്ട്.