ഹീറോ ഇലക്ട്രിക് ഇളവുകള്‍ പ്രഖ്യാപിച്ചു

Posted on: August 26, 2020

കൊച്ചി: ഹീറോ ഇലക്ട്രിക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹീറോ ഇലക്ട്രിക് ഇരുചക്രവാഹനം ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ 4,000 രൂപാ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടായി ലഭിക്കും. ഇലക്ട്രിക്, പെട്രോള്‍ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 4,000 രൂപ അഡീഷണല്‍ ബോണസും പലിശ രഹിത സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്.

ത്രിദിനറിട്ടേണ്‍ പോളിസിയും ഹോം ഡെലിവറി സംവിധാനവും തുടരും. നിലവിലുള്ള ഒരു ഹീറോ വാഹന ഉടമ ശിപാര്‍ശചെയ്യുന്നവര്‍ക്കു മറ്റൊരു 2,000 രൂപയുടെ കൂടി ആനുകൂല്യം ലഭിക്കും.

ശിപാര്‍ശ ചെയ്യുന്ന നിലവിലുള്ള ഉപയോക്താവിന് 1,000 രൂപയുടെ ആമസോണ്‍ വൗച്ചറും ലഭിക്കും. വെലോസിറ്റി, ഗൈഡ് എന്നിവയൊഴികെ ഹീറോ ഇലക്ട്രിക്കിന്റെ മറ്റെല്ലാ മോഡലുകള്‍ക്കും ഓഫറുകളും ഇളവുകളുണ്ടാകും.

 

TAGS: Hero Electric |