ഫോർഡ് 20,000 ൽപ്പരം ഇക്കോസ്‌പോർട്ടുകൾ തിരിച്ചുവിളിച്ചു

Posted on: December 16, 2014

Ford-EcoSport-big

ഫോർഡ് ഇന്ത്യ 20,752 ഇക്കോസ്‌പോർട്ടുകൾ തിരിച്ചുവിളിച്ചു. ഫ്യൂവൽ, വേപ്പർ ലൈനുകളിലെ തുരുമ്പിക്കൽ പരിഹരിക്കുന്നതിനാണ് ഇത്രയും വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. ചെന്നൈ പ്ലാന്റിൽ 2013 ജനുവരിക്കും 2014 സെപ്റ്റംബറിനും മധ്യേ നിർമ്മിച്ച ഇക്കോസ്‌പോർട്ടുകളിലാണ് ഈ തകരാറ് ഉണ്ടോയെന്ന് പരിശോധിക്കുന്നത്.

തകരാറ് ഫോർഡ് ഡീലർഷിപ്പുകളിലൂടെ സൗജന്യമായി പരിഹരിച്ചു നൽകുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 37 രാജ്യങ്ങളിലേക്ക് ഇക്കോസ്‌പോർട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.