സ്‌കോഡ മൂന്ന് പുതിയ മോഡലുകള്‍ പുറത്തിറക്കി

Posted on: May 29, 2020

കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ മൂന്ന് പുതിയ മോഡലുകള്‍ പുറത്തിറക്കി. വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് പുതിയ റാപിഡ് 1.0 ടി.എസ്.ഐ, പുതിയ സ്‌കോഡ സൂപ്പര്‍ബ്, കരോക്ക് എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. റാപിഡ് 1.0 ടി.എസ്.ഐക്ക് 7.49 ലക്ഷം രൂപയും സൂപ്പര്‍ബിന് 29.99 ലക്ഷവും കരോക്കിന് 24.99 ലക്ഷം രൂപ മുതലുമാണ് വില. ബി.എസ് 6 എമിഷന്‍ മാനദണ്ഡങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ (ടിഎസ്ഐ) എഞ്ചിന്‍ ഓപ്ഷനുകളാണ് അവതരിപ്പിച്ചത്.1.0 ടിഎസ്ഐ, 1.5 ടിഎസ്ഐ, 2.0 ടിഎസ്ഐ എന്നിവയാണത്.

110 പിഎസ് (81 കിലോവാട്ട്) കരുത്തും 18.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമുള്ള പുതിയ 1.0 ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ റാപ്പിഡിന്റേത്. സൂപ്പര്‍ബ് ശ്രേണിയിലുള്ള , ലോറിന്‍ & ക്ലെമെന്റ്, സ്‌പോര്‍ട്‌ലൈന്‍ എന്നിവക്ക് 190 പിഎസ് (140 കിലോവാട്ട്) കരുത്തുള്ള 2.0 ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ്.ഇത് 7.7 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും, മണിക്കൂറില്‍ 239 കിലോമീറ്ററാണ് പരമാവധി വേഗത. 150 പിഎസ് (110 കിലോവാട്ട്) 1.5 ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ ഓട്ടോമാറ്റിക് സെവന്‍ സ്പീഡ് ഡി.എസ്.ജി ഗിയര്‍ബോക്‌സുമായാണ് സ്‌കോഡ കരോക്ക് എത്തുന്നത്. 16.95 കിലോമീറ്ററാണ് ഇന്ധനക്ഷമത. മണിക്കൂറില്‍ 202 കിലോമീറ്ററാണ് കരോക്കിന്റെ പരമാവധി വേഗത.

സ്‌കോഡ ആട്ടോ ഇന്ത്യ ഈ വര്‍ഷം ആദ്യം തന്നെ കേന്ദ്രീകൃത ബുക്കിംഗ് പ്ലാറ്റ്‌ഫോമില്‍ (https://www.buyskodaonline.co.in/) ഒക്ടാവിയ ആര്‍എസ് 245ന്റെ വിപണനം ആരംഭിച്ചിരുന്നു. ‘ബുക്ക് സ്‌കോഡ ഓണ്‍ലൈന്‍’ സേവനത്തിലൂടെ ഏത് വാഹനവും ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാനാകും. ഉപഭോക്താക്കളുടെ പ്രതീക്ഷകളെ മനസിലാക്കിയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കേന്ദ്രീകൃത ബുക്കിംഗ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊറോണ വൈറസില്‍ നിന്നും രക്ഷ നേടിക്കൊണ്ട് സുതാര്യവും സമ്പര്‍ക്കരഹിതവുമായ അനുഭവമാണ് ഓണ്‍ലൈന്‍ ബുക്കിങ് പോര്‍ട്ടലില്‍ ലഭിക്കുന്നത്. അതുവഴി ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നു.

‘ഒക്ടാവിയ ആര്‍എസ് 245ന്റെ വിപണനത്തിലൂടെ ഓണ്‍ലൈന്‍ വില്‍പനയില്‍ ഒരു ചുവട് മുന്നില്‍ നില്‍ക്കാന്‍ ഞങ്ങള്‍ക്കായി. വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ മൂന്ന് പുതിയ ഉല്‍പ്പന്നങ്ങളാണ് ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇപ്പോള്‍ അണിചേര്‍ത്തിരിക്കുന്നത്. പുതിയ റാപ്പിഡ് 1.0 ടിഎസ്ഐ, പുതിയ സൂപ്പര്‍ബ്, പുതിയ കരോക്ക് എന്നിവയാണത്. ബ്രാന്‍ഡിന്റെ ഇമോറ്റീവ് ഡിസൈന്‍, വിശിഷ്ടമായ ഇന്റീരിയറുകള്‍, ക്ലാസ് ലീഡിംഗ് സുരക്ഷ, ഇന്റലിജന്റ് കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവയുടെ സംയോജനമാണ് ഈ മോഡലുകള്‍.’ സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു.

അഭൂതപൂര്‍വമായ ഈ സാഹചര്യങ്ങളില്‍, ഞങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് മികച്ച സാങ്കേതികവിദ്യ ഉപയോഗിപ്പെടുത്തുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് പുതിയ ‘സിംപ്ലി ക്ലെവര്‍’ ഡിജിറ്റല്‍ ലോഞ്ച് ഫോര്‍മാറ്റ്.കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതിന് വേണ്ടി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് ഘട്ടം ഘട്ടമായി ഞങ്ങള്‍ ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം പുനരാരംഭിക്കും.നിരവധി സിഎസ്ആര്‍ പദ്ധതികളുമായി കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സ്‌കോഡ ഓട്ടോ തുടര്‍ന്നും പിന്തുണയ്ക്കും. ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സ്‌കോഡ് റാപിഡ് 1.0 ടിഎസ്ഐ 5000 ആര്‍.പി.എമ്മില്‍ 110 പിഎസ് കരുത്തും 1750 ആര്‍പി.എമ്മില്‍ 175 എന്‍.എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ആറ് ഗിയര്‍ മാനുവര്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിന്. 18.97 കിലോമീറ്റര്‍/ ലിറ്ററാണ് ഇന്ധനക്ഷമത. പുതിയ സ്‌കോഡ സൂപ്പര്‍ബിന് സെവന്‍ സ്പീഡ് ഡിഎസ്ജി ഗിയര്‍ ബോക്സാണ് . 190 പി.എസ് കരുത്തും 320 എന്‍.എം ടോര്‍ക്കുമുണ്ട. 15.10 കിലോമീറ്റര്‍/ലിറ്റര്‍ (കെ.എം.പി.എല്‍) ഇന്ധനക്ഷമതയുണ്ട്. വാഹനം പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ 7.7 സെക്കന്റ് മതി. പുതിയ കരോക്ക് 1.5 ടിഎസ്ഐക്ക് സെവന്‍ സ്പീഡ് ഡിഎസ്ജി ഗിയര്‍ ബോക്സാണ്. 150 പിഎസ് കരുത്തും 250 എന്‍.എം ടോര്‍ക്കുമുണ്ട്. 16.95 കിലോമീറ്റര്‍/ലിറ്ററാണ് ഇന്ധനക്ഷമത. മണിക്കൂറില്‍ 202 കിലാമീറ്ററാണ് പരമാവധി വേഗത.

സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ അഞ്ച് വര്‍ഷം വരെയുള്ള നൂതന ഫിനാന്‍സ് സൊലൂഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ശമ്പളം ലഭിക്കുന്ന വ്യക്തികള്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ചെറുകിട, ഇടത്തരം ബിസിനസ്സ് സംരംഭങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, പൊതുമേഖലാ യൂണിറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലയിലുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ഗുണകരമാകുന്നു. ഇന്ത്യയിലെ പ്രീമിയം മൊബിലിറ്റി സ്പെക്ട്രം വിശാലമാക്കികൊണ്ട് താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമായ സ്‌കോഡ ‘ഈസി ബയ്’ പദ്ധതിയും അവതരിപ്പിച്ചു. വാഹനങ്ങളുടെ എക്സ്-ഷോറൂം വിലയ്ക്ക് 100 ശതമാനം വരെ ഫിനാന്‍സും ഇപ്പോള്‍ സ്‌കോഡ ആട്ടോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു, 8.99 ശതമാനമാണ് പലിശനിരക്ക് . പുതിയ സ്‌കോഡ റാപ്പിഡ് 1.0 ടിഎസ്‌ഐയ്ക്ക് മാത്രമായി ആറ് മാസത്തെ ഇഎംഐ ഹോളിഡേ പ്രോഗ്രാമായ ‘ബയ് നൗ, പേ ഇന്‍ ദീവാലി’യും അവതരിപ്പിച്ചു.

TAGS: Skoda-KAROQ |