സമ്മാനപെരുമഴയുമായി ഫോർഡിന്റെ ഓണം റിട്ടേൺസ്

Posted on: December 5, 2014

Ford-Onam-Returns-Big

പുതിയ വാഹനം വാങ്ങുന്നവർക്ക് അതിശയിപ്പിക്കുന്ന സ്‌കീമുകളും ഓഫറുകളും കൈ നിറയെ സമ്മാനങ്ങളുമായി ഫോർഡ് ഇന്ത്യയുടെ ഓണം റിട്ടേൺസ് ആരംഭിച്ചു. ഇടപ്പള്ളി കൈരളി ഫോർഡിൽ നടന്ന ചടങ്ങിൽ കൈരളി ഫോർഡ് സിഒഒ എ.ആർ. രാജൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് ചെറുകര, ഡിജിഎം സെയിൽസ് ജോൺ രാമനാട്ട്, ഫോർഡ് ഇന്ത്യ ജനറൽ മാനേജർ ആന്റണി കുര്യൻ, ബാലാജി, ആർഎസ്എം മുഹമ്മദ് സനോജ് എന്നിവർ പങ്കെടുത്തു.

ഡിസംബർ മൂന്നു മുതൽ ഏഴു വരെയുള്ള അഞ്ച് ദിവസങ്ങളിൽ ഫോർഡ് വാഹനം ബുക്കുചെയ്യുന്നവർക്ക് എൽഇഡി ടിവികൾ, വാഷിംഗ്‌മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ, സ്മാർട് ഫോണുകൾ തുടങ്ങി അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക.

ഉപഭോക്താവിന് ഒരു കാർ സ്വന്തമാക്കാനുള്ള പ്രചോദനം കൂടിയാണ് ഓണം റിട്ടേൺസ് എന്ന് ഫോർഡ് ഇന്ത്യ മാർക്കറ്റിങ്ങ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് മൽഹോത്ര പറഞ്ഞു. നവവത്സരത്തിൽ ഒരു ഫോർഡ് ഉൽപന്നം വീട്ടിൽ എത്തിക്കുകയാണ് ഓണം റിട്ടേൺസിന്റെ ലക്ഷ്യം. ലളിതവും അനായാസവുമായ ഇഎംഐ ഓപ്ഷനുകൾ, കാഷ് ആനുകൂല്യങ്ങൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, സൗജന്യ ഇൻഷുറൻസ്, കുറഞ്ഞ പലിശ നിരക്ക് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ ഓണം റിട്ടേൺസ് സ്‌കീമിൽ ഉണ്ട്.

ഏറ്റവും വിൽപനയുള്ള അർബൻ എസ്‌യുവി ഫോർഡ് ഇക്കോ സ്‌പോർട്, കുറഞ്ഞ പലിശ നിരക്കിലും 9999 രൂപയിൽ ആരംഭിക്കുന്ന ഇഎംഐയിലും ഓണം റിട്ടേൺസിൽ ലഭ്യമാണ്. ഇന്ധന ലാഭക്ഷമതയുള്ള ഫോർഡ് ഫിഗോയ്ക്ക് 78000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഫുൾസൈസ്ഡ് ഫാമിലി സെഡാൻ ഫോർഡ് ക്ലാസിക്കിന് 76000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഫിയെസ്റ്റയ്ക്ക് ലഭിക്കുന്നത് 55000 രൂപ വരെയുള്ള ഇളവുകളാണ്. ഫോർഡ് എൻഡവറിന് 1.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും. ഓണക്കാലത്തിനു സമാനമായ ഉത്സവാഘോഷങ്ങളാണ് ഫോർഡ് ഇന്ത്യയുടെ ഷോറൂമുകളിൽ ഒരുക്കിയിട്ടുളളത്.

ഒരു കാർ വാങ്ങാൻ പദ്ധതിയുണ്ടെങ്കിലും ഇല്ലെങ്കിലും, ഫോർഡ് ഇന്ത്യ ഫെയ്‌സ്ബുക്ക് പേജിലെ നൂതനമായ ‘പങ്കിടൂ, സമ്മാനം നേടൂ’ കാമ്പൈയിനിലൂടെ എല്ലാവർക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരം ലഭിക്കും. ഫാൻസിന് കാർ വാങ്ങാൻ താത്പര്യമുള്ള ഒരാളെ റഫർ ചെയ്യാം. ഡിസംബർ 3 നും 7 നും ഇടയിലുള്ള വിജയകരമായ ഓരോ റഫറൽ ബുക്കിംഗിനും റഫർ ചെയ്യുന്നയാൾക്ക് 5,000 രൂപവരെ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാനുള്ള അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, www.facebook.com/fordindia ഒപ്പം www.twitter.com/fordindia സന്ദർശിക്കാവുന്നതാണ്.