2020 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്‌പോര്‍ട്ട്‌സ് ഇന്ത്യയില്‍

Posted on: March 6, 2020

കൊച്ചി: രാജ്യത്തെ സാഹസിക-ടൂറിംഗ് നവീകരിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബിഎസ്-6 അനുകൂല വലിയ ബൈക്ക് 2020 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്‌പോര്‍ട്ട്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

തികച്ചും പുതിയൊരു സാഹസികനായ 2020 ആഫ്രിക്ക ട്വിന്‍ ഒരു യഥാര്‍ത്ഥ റാലി മെഷീനിന്റെ രൂപവും ഭാവവും നല്‍കുന്നു. ചെറിയ, മെലിഞ്ഞ, 5 കിലോ ഭാരവും കുറഞ്ഞ ഹോണ്ടയുടെ ഓഫ്-റോഡര്‍ ഇതിഹാസത്തിന് പുതിയ വലിയ എഞ്ചിന്‍ ലഭിച്ചിരിക്കുന്നു. ലൈറ്റ്‌വെയിറ്റ് ചേസിസ്, പുതിയ ഇലക്‌ട്രോണിക്‌സ്, സസ്‌പെന്‍ഷന്‍ തുടങ്ങി ഏതു സാഹചര്യത്തിനും ഇണങ്ങുന്ന ലോഡ് കണക്കിന് പുതിയ ഫീച്ചറുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മൃഗീയമായ ഡക്കര്‍ റാലിക്കായി വികസിപ്പിച്ച സാഹസിക മെഷീന്റെ അരങ്ങേറ്റം ആഘോഷിച്ച് 2020 ആഫ്രിക്ക ട്വിനിന്റെ മാനുവലും (ആദ്യമായി) ഡിസിടി ട്രാന്‍സ്മിഷന്‍ വേരിയന്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ ഡക്കര്‍ റാലി 2020 ലോക ചാമ്പ്യന്‍ റിക്കി ബ്രാബെക്കാണ് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 28-കാരനായ ഹോണ്ട ചാമ്പ്യന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമായിരുന്നു ഇത്. ഈ വര്‍ഷം ജനുവരിയിലാണ് റിക്കി ഡക്കര്‍ വെല്ലുവിളി മറികടക്കുന്ന ആദ്യ അമേരിക്കന്‍ റൈഡറായി ചരിത്രം കുറിച്ചത്.

പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ബിഎസ്-6 യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഹോണ്ടയെന്നും ആദ്യമായി രണ്ട് ലോക ചാമ്പ്യന്മാരെ, റിക്കി ബ്രാബെക്കിനെയും 2020 ആഫ്രിക്ക ട്വിന്നിനെയും, ഇന്ത്യയിലെത്തിച്ചതില്‍ ആഹ്‌ളാദമുണ്ടെന്നും ആഫ്രിക്ക ട്വിന്‍ സാഹസികതയെ മറ്റൊരു തലത്തിലക്ക് ഉയര്‍ത്തുമെന്നും ബിഗ്‌വിങില്‍ നിന്നും കൂടുതല്‍ ആവേശം പ്രതീക്ഷിക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ മിനോരു കാറ്റോ പറഞ്ഞു.

2017ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതില്‍ പിന്നെ 200ഓളം സാഹസിക പ്രേമികള്‍ ആഫ്രിക്കന്‍ ട്വിന്‍ കുലം പിന്തുടരുന്നുണ്ടെന്നും പുതിയ 2020 ആഫ്രിക്കന്‍ ട്വിന്‍ കൂടുതല്‍ കരുത്തുറ്റതാണെന്നും പുതിയ ഫ്രെയിമും വലിയ എഞ്ചിനും കൂടുതല്‍ ശക്തിയും ടോര്‍ക്കും ഇലക്‌ട്രോണിക്‌സും സസ്‌പെന്‍ഷനും എല്ലാം ചേര്‍ന്ന് ഓഫ് റോഡ് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഡിസിടി, മാനുവല്‍ എന്നിങ്ങനെ രണ്ടു വേരിയന്റുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

പുതിയ പതിപ്പിന് 1084 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ശക്തി പകരുന്നത്. മുന്‍ഗാമി 998സിസിയായിരുന്നു. പുതിയ എഞ്ചിന്‍ 12 ശതമാനം അധിക പവറും 11 ശതമാനം അധിക ടോര്‍ക്കും നല്‍കുന്നു. 24.8 ലിറ്റര്‍ ശേഷിയുള്ള വലിയ ഇന്ധന ടാങ്ക്, 5 തലങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ് സ്‌ക്രീന്‍, കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുന്ന 6.5 ഇഞ്ച് വരുന്ന പുതിയ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയവയാണ് സവിശേഷതകള്‍. 2020 മെയ് മുതല്‍ രണ്ടു മോഡലുകളുടെയും വിതരണം ആരംഭിക്കും. 15.35 ലക്ഷം (എക്‌സ്-ഷോറൂം, പാന്‍ ഇന്ത്യ) രൂപയാണ് വില.