ടൊയോട്ട എം. പി. വി. വെല്‍ഫെയര്‍ വിപണിയില്‍

Posted on: February 28, 2020

കൊച്ചി : ടൊയോട്ടയുടെ അത്യാഡംബര എം. പി. വി. വെല്‍ഫെയര്‍ വിപണിയിലെത്തി. ഒരു വേരിയന്റില്‍മാത്രം ലഭിക്കുന്ന വെല്‍ഫെയറിന്റെ എക്‌സ് ഷോറൂം വില 79.50 ലക്ഷം രൂപയാണ്.

ബേര്‍ണിംഗ് ബ്ലാക്ക്, വൈറ്റ് പേള്‍, ഗ്രാഫൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ വെല്‍ഫെയര്‍ ലഭ്യമാകും. ഫ്‌ളാക്‌സന്‍, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയര്‍ നിറങ്ങള്‍. ഇറക്കുമതി ചെയ്ത ആദ്യ മൂന്ന് ബാച്ച വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്. ലിറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

TAGS: Toyota Vellfire |