ഷൈന്‍ 125സിസിയുടെ ബിഎസ്-6 പതിപ്പുമായി ഹോണ്ട

Posted on: February 21, 2020

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഷൈന്‍ അവതരിപ്പിച്ചു. ബിഎസ്-6 പതിപ്പുമായി ഇന്ത്യയുടെ അടുത്ത തലമുറ 125സിസി മോട്ടോര്‍സൈക്കിള്‍ നിശബ്ദ വിപ്ലവത്തിലൂടെ കൂടുതല്‍ ഹരിതാഭമാകുകയാണ്. ബിഎസ്-6 മോഡലുകളുമായി ഇതിനകം തന്നെ 2.5 ലക്ഷം ഉപഭോക്താക്കളെ സന്തോഷിപ്പിച്ച ഹോണ്ട മാറ്റങ്ങളുടെ അടുത്ത യുഗത്തെ നയിക്കുകയാണെന്നും ഉപഭോക്താക്കള്‍ നല്‍കുന്ന പിന്തുണയും സ്‌നേഹവുമാണ് തങ്ങളുടെ ആവേശമെന്നും ഇന്ന് അടുത്ത തലമുറ ബിഎസ്-6 ഷൈന്‍ അവതരിപ്പിച്ച് 125 സിസി മോട്ടോര്‍സൈക്കിളിലും നിശബ്ദ വിപ്ലവം കുറിക്കുകയാണെന്നും ഇതുവഴി ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ വ്യാപിക്കുകയും കരുത്താര്‍ജിക്കുകയും ചെയ്യുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.

80 ലക്ഷം സന്തോഷവാന്‍മാരായ ഉപഭോക്താക്കളുടെ വിശ്വാസമാണ് ഷൈന്റെ വിജയത്തിന് പിന്നിലെന്നും ഹോണ്ടയുടെ മികവുറ്റ സാങ്കേതിക വിദ്യയും 5 സ്പീഡ് ട്രാന്‍സ്മിഷനും പുതിയ ഫീച്ചറുകളുമായി ഷൈന്‍ ബിഎസ്-6 14 ശതമാനം അധിക ഇന്ധന ക്ഷമത നല്‍കുന്നുവെന്നും ഫെബ്രുവരി അവസാനത്തോടെ ഷൈന്‍ ബിഎസ്-6 നെറ്റ്‌വര്‍ക്കില്‍ എത്തുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. ഭാരത് സ്റ്റേജ്-6 പതിപ്പായ പുതിയ ഷൈനില്‍ 125സിസി പിജിഎം-എഫ്1 എച്ച്ഇടി (ഹോണ്ട എക്കോ ടെക്‌നോളജി) എഞ്ചിനാണ് കരുത്തുപകരുന്നത്. ഹോണ്ടയുടെ നൂതനമായ പുതിയ എസിജിസ്റ്റാര്‍ട്ടര്‍ സ്പാര്‍ക്ക്, പരമ്പരാഗത സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ഒഴിവാക്കുന്നു. പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ഫ്രിക്ഷന്‍ കുറയ്ക്കല്‍, കൂടുതല്‍ മൈലേജ് തുടങ്ങിയവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍.

എച്ച്ഇടി ട്യൂബ്ലെസ് ടയറുകളാണ് ഷൈന്‍ ബിഎസ്-6ല്‍ ഉപയോഗിച്ചിട്ടുള്ളത്. പുതിയ ടയര്‍ കോംപൗണ്ട് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഊര്‍ജം നഷ്ടപ്പെടുന്നത് കുറയ്ക്കുന്നതോടൊപ്പം ആവശ്യമായ ഗ്രിപ്പും നിലനിര്‍ത്തുന്നു. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷന്‍ സുഖകരവും കാര്യക്ഷമവുമായ റൈഡ് പ്രദാനം ചെയ്യുന്നു. ഡിസി ഹെഡ്‌ലാമ്പ് വ്യതിയാനങ്ങളില്ലാത്ത വെളിച്ചം പകരുന്നു. എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കാനും നിര്‍ത്താനും പുതിയ സ്വിച്ച്. റോഡിന്റെ സ്ഥിതി അനുസരിച്ച് അഞ്ച് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സസ്‌പെന്‍ഷനാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിച്ചിട്ടുണ്ട്. നീണ്ട വീല്‍ബേസ് നീളമുളള സീറ്റ്, അല്‍ഭുതപ്പെടുത്തുന്ന സ്റ്റൈല്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറണ്ടി പാക്കേജും ഹോണ്ട നല്‍കുന്നു. ഡ്രം & ഡിസ്‌ക് രണ്ട് വേരിയന്റുകളിലായി ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാലു നിറങ്ങളില്‍ ലഭ്യമാണ്. ന്യൂ ഷൈന്‍ ബിഎസ്-6 ന്റെ വില 67,857 (വില എക്‌സ്‌ഷോറൂം, ഡല്‍ഹി) രൂപയാണ്.

TAGS: Honda Unveils |