വൈദ്യുത നെക്‌സോണ്‍ വിപണിയിൽ

Posted on: January 29, 2020

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് വൈദ്യുത എസ് യു വി നെക്‌സോണ്‍ വിപണിയിൽ അവതരിപ്പിച്ചു.
13.99 ലക്ഷം രൂപ. 14.99 ലക്ഷം രൂപ, 15.99 ലക്ഷം രൂപ എന്നീ വിലകളില്‍ 3 വേരിയന്റുകളുണ്ട്. ഫുള്‍ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ഓടാനാകുന്ന നെക്‌സോണിന്  129 എച്ച്പി കരുത്തുണ്ട്. 2 വര്‍ഷത്തിനകം 4 വൈദ്യുതവാഹനങ്ങള്‍കൂടി പുറത്തിറക്കുമെന്ന് ടാറ്റാ  ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.

302 കിലോവാട്ട് അവര്‍ ലിഥിയം അയോണ്‍ ബാറ്ററിയാണ്. സാധാരണ 15 ആംപിയര്‍ പ്ലഗ് വഴിയും അതിവേഗ ചാര്‍ജിംഗ് സംവിധാനം വഴിയും ചാര്‍ജ് ചെയ്യാം. ബാറ്ററിക് 8 വര്‍ഷം അഥവാ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയുണ്ട്. വാഹനത്തിന്റെ സ്റ്റാന്‍ഡേഡ് വാറന്റി 3 വര്‍ഷം 5 വര്‍ഷം ദീര്‍ഘിപ്പിക്കാം.

ആദ്യഘട്ടത്തില്‍ 22 നഗരങ്ങളിലായി 60 വില്പനകേന്ദ്രങ്ങളിലാണ് നെക്‌സോണ്‍ ഇവി ലഭ്യമാകുന്നത്.  കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണുള്ളത്.

TAGS: Electric Nexon |