ജെസിബിയുടെ 3ഡിഎക്‌സ് ഇക്കോഎക്‌സ്പർട് വിപണിയിൽ

Posted on: January 26, 2020

കൊച്ചി : ജെസിബി ഇന്ത്യയുടെ 3ഡിഎക്‌സ് ഇക്കോഎക്‌സ്പർട് ബാക്കോ ലോഡർ കേരള വിപണിയിലെത്തി. പിൻവശത്ത് മണ്ണിൽ കുഴിക്കുന്നതിനും മുൻഭാഗം കോരിയെടുക്കുന്നതിനും സംവിധാനമുള്ള ഈ ട്രാക്റ്റർ ജെസിബിയുടെ ഇന്റലി പെർഫോർമൻസ് സാങ്കേതികവിദ്യയിൽ നിർമിച്ചതായതിനാൽ ഇന്ധനം ലാഭിക്കാൻ സാധിക്കുമെന്ന് മാത്രമല്ല അറ്റകുറ്റപ്പണിക്ക് ചെലവാക്കുന്ന തുകയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു.

ഇന്ധനച്ചെലവിൽ 12 ശതമാനവും മെയിൻറനൻസിൽ 22 ശതമാനവും ലാഭിക്കാൻ സഹായകമാണ് 3ഡിഎക്‌സ് ഇക്കോഎക്‌സ്പർട്ടെന്ന് ജെസിബി ഇന്ത്യ മാനേജിങ് ഡയറക്റ്റർ സുബീർകുമാർ ചൗധരി പറഞ്ഞു. നിർമാണ സാമഗ്രികളിൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബിഗ് ഡേറ്റ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഇണക്കിച്ചേർക്കുന്നതിൽ തുടക്കം കുറിച്ച ജെസിബി, ഇന്ത്യയിൽ ലോകോത്തര അടിസ്ഥാന സൗകര്യം വികസനം യഥാർഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചൗധരി വ്യക്തമാക്കി.

അനായാസേനയുള്ള ഗിയർ മാറ്റം, ഓട്ടോ സ്റ്റോപ്പ്, ഡ്രൈവർക്ക് കൂടുതൽ സൗകര്യപ്രദമായ സീറ്റ്, എൽഇഡി ലൈറ്റുകൾ തുടങ്ങി 30 അത്യാധുനിക സൗകര്യങ്ങൾ 3ഡി എക്‌സ് ഇക്കോഎക്‌സ്പർട്ടിലുണ്ട്. ഇക്കോണമി, സ്റ്റാൻഡേർഡ് എന്നിങ്ങനെ മണ്ണ് മാന്താനായി രണ്ട് രീതികളുള്ളതിനാൽ ജോലിയുടെ സ്വഭാവമനുസരിച്ച് ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. ആവശ്യമെങ്കിലുപയോഗപ്പെടുത്താവുന്നതായ ഇന്റലിഡിഗ് – ഏതാഴം വരെ പോകമെന്ന സൂചന നൽകുമെന്നതിനാൽ രണ്ടാമതും കുഴിക്കേണ്ട ആവശ്യം വരുന്നില്ല. ചെലവ് കുറക്കാൻ ഇത് സഹായകമാകുന്നു.

മണ്ണു മാന്തൽ, നിർമാണ സാമഗ്രികളുടെ മേഖലയിലെ പ്രമുഖരായ ജെസിബി 1979-ൽ ഒരു സംയുക്ത സംരംഭമായാണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചതെങ്കിലും ഇപ്പോൾ യുകെയിലെ ജെസിബി ബാംഫോർഡ് എസ്‌ക്കലേറ്റേഴ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ്. രാജ്യത്ത് 5 അത്യാധുനിക ഫാക്ടറികളുള്ള കമ്പനി മേക്ക് ഇൻ ഇന്ത്യ യുടെ ഒരുത്തമ ഉദാഹരണമാണ്. ഇന്ത്യയിൽ ഉത്പാദിപ്പി്ക്കുന്ന 60-ലേറെ ഉപകരണങ്ങൾ ഇവിടെ വിൽക്കുന്നതിനു പുറമെ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.

65 ഡീലർമാരും 700-ലേറെ ഔട്ട്‌ലെറ്റുകളും 5000 പരിശീലനം സിദ്ധിച്ച എൻജിനീയർമാരുമടങ്ങുന്ന വിപുലമായ വിപണന ശൃംഖലയാണ് ജെസിബിക്ക് ഇന്ത്യയിലുള്ളത്.

TAGS: JCB | JCB 3DX EcoXpert |