വലൻസിയ മോട്ടോജിപിയിൽ ഹോണ്ടയ്ക്ക് മൂന്ന് കിരീടങ്ങൾ

Posted on: November 12, 2014

Honda-Marc-Marquez-in-podiu

സ്‌പെയിനിലെ വലൻസിയ മോട്ടോജിപി മോട്ടോർസൈക്കിൾ ഓട്ട മത്സരത്തിൽ ഹോണ്ട അവതരിപ്പിച്ച മൂന്ന് പേർ കിരീടം ചൂടി. 2014-ലെ ലോക കിരീടത്തിലേക്കുള്ള പ്രയാണത്തിൽ സ്‌പെയിൻകാരനായ മാർക് മാർക്വസ് നടപ്പ് സീസണിലെ 13-ാമത്തെ കിരീടമാണ് വലൻസിയ മോട്ടോ ജിപിയിൽ കരസ്ഥമാക്കിയത്.

1977-ൽ മിക് സുഹാൻ സ്ഥാപിച്ച 12 വിജയങ്ങളുടെ റെക്കോഡാണ് മാർക് മാർക്വസ് ഭേദിച്ചത്. 1949-ൽ തുടക്കമിട്ട, ലോകത്തെ ഏറ്റവും പഴക്കം ചെന്ന മോട്ടോർ സൈക്കിൾ മത്സരമായ വലൻസിയ മോട്ടോ ജിപി 4 ഭൂഖണ്ഡങ്ങളിലായി 13 രാജ്യങ്ങൾ പിന്നിട്ടുകൊണ്ടുള്ളതാണ്. 18 പാദങ്ങളിലായാണ് മത്സരം പൂർത്തിയാക്കപ്പെടുന്നത്.

Honda-Valancia-motoGP-big

മാർക്കിന്റെ ടീമിൽ അംഗമായ പെഡ്രോസ മൂന്നാം സ്ഥാനം നേടി. മാർക്കും പെഡ്രോസയും ചേർന്ന് ടീം ഇനത്തിലുള്ള കിരീടവും കരസ്ഥമാക്കി. മോട്ടോജിപിയിലെ മോട്ടോ 3 ലോക ചാമ്പ്യൻഷിപ്പ് മാർക്വസിന്റെ ഇളയ സഹോദരനായ അലക്‌സ് മാർക്വസിനാണ്. ഇതും ഒരു റെക്കോഡാണ് ഗ്രാൻപ്രീ ലോക കിരീടം നേടുന്ന ആദ്യ സഹോദരങ്ങളാണ് മാർക്കും അലക്‌സും.