നിസ്സാന്‍, ഡാറ്റ്‌സണ്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഫോം വാഷ് സർവീസ്

Posted on: June 7, 2019

 

കൊച്ചി : സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയെന്ന നിലയില്‍ നിസ്സാന്‍ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഫ്രീ ഫോം വാഷ് സര്‍വീസ് നടകുന്നു. എല്ലാ നിസ്സാന്‍, ഡാറ്റ്‌സണ്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ ഏതു സര്‍വീസ് സെന്റര്‍ വഴിയും ജൂണ്‍ 5 മുതല്‍ 11 വരെ അവരുടെ കാറുകള്‍ ഫോം വാഷ് ചെയ്യാന്‍ സാധിക്കും. ഫോം വാഷ് ടെക്‌നിക്കിലൂടെ ഒരു ദശലക്ഷം ലിറ്റര്‍ വെള്ളം സംരക്ഷിക്കാനാണ് നിസ്സാന്‍ ലക്ഷ്യമിടുന്നത്.

2014 ലാണ് ഫോം വാഷ് സാങ്കേതികവിദ്യ നിസ്സാന്‍ അവതരിപ്പിച്ചത്. പരമ്പരാഗത കാര്‍ വാഷ് രീതിയില്‍ 162 ലിറ്റര്‍ വെള്ളം ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഫോം വാഷിലൂടെ 45 ശതമാനം വെള്ളം ലാഭിക്കാം. 2014 ഫോം വാഷ് അവതരിപ്പിച്ചതിനു ശേഷം ഇതുവരെ ഇന്ത്യയില്‍ 9 ദശലക്ഷം ലിറ്റര്‍ വെള്ളം സംരക്ഷിക്കാന്‍ നിസ്സാനു കഴിഞ്ഞു. കൂടാതെ ഈ ടെക്‌നിക്ക് വഴി സമയലാഭവും കാറിനു കൂടുതല്‍ തിളക്കവും ലഭിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വില്പ്പനാനന്തര സേവനങ്ങള്‍ നല്‍കുന്നതില്‍ നിസ്സാന്‍ ഇന്ത്യ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പണത്തിനാനുപാതികമായ മൂല്യം നല്‍കുക എന്നു മാത്രമല്ല, പരിസ്ഥിതിയുടെ സുസ്ഥിര സംരക്ഷണവും കമ്പനി എപ്പോഴും ശ്രദ്ധിക്കുന്നുവെന്നും നിസ്സാന്‍ ഇന്ത്യ ആഫ്റ്റര്‍ സെയി സ് ജനറല്‍ മാനേജര്‍ അതുല്‍ അഗര്‍വാള്‍ പറഞ്ഞു. ഫോം വാഷ് ടെക്‌നോളജിയിലൂടെ ഉപഭോക്താക്കളുടെ സമയവും പണവും മാത്രമല്ല, വലിയ അളവിലും ജലവും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ അഞ്ചു മുതല്‍ 11 വരെ നിസ്സാന്‍, ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യ വൃക്ഷത്തൈകളും ലഭിക്കും.

TAGS: Nissan |