ട്രൂ വാല്യു ഔട്ട്‌ലെറ്റുകളുടെ എണ്ണം ഇരുനൂറായി

Posted on: February 26, 2019

ന്യൂഡല്‍ഹി : രാജ്യത്തെ ട്രൂ വാല്യു ഔട്ട്‌ലെറ്റുകളുടെ എണ്ണം ഇരുനൂറായി വര്‍ധിച്ചു. മാരുതി സുസുകിയുടെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പ് ശൃംഖലയാണ് ട്രൂ വാല്യു. 132 ല്‍ നിന്നാണ് ഔട്ടലെറ്റുകളുടെ എണ്ണം ഇരുനൂറായി വര്‍ധിപ്പിച്ചത്. 19 മാസത്തിനിടെയാണ് ഈ വിപുലീകരണം നടന്നത്. ഇതിനിടെ പുതിയ ബ്രാന്‍ഡ് വ്യക്തിത്വം നല്‍കി ട്രൂ വാല്യു ശൃംഖല പുനരവതരിപ്പിച്ചു.

പ്രീ ഓണ്‍ഡ് കാര്‍ വിപണി അതിവേഗം വളരുന്നതായി മാരുതി സുസുകി ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍എസ് കല്‍സി പറഞ്ഞു. മാരുതി സുസുകി ട്രൂ വാല്യു ഷോറൂമുകള്‍ നവീകരിച്ചതോടെ മികച്ച ഉപഭോക്തൃ അനുഭവം സമ്മാനിക്കാന്‍ കഴിയുമെന്ന് അദേഹം പറഞ്ഞു.