ജാവയുടെ മൂന്നാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട് തുറന്നു

Posted on: February 16, 2019

കോഴിക്കോട് : ജാവാ മോട്ടോര്‍ സൈക്കിള്‍സിന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട് പുതിയങ്ങാടി റോയല്‍ മോട്ടോഴ്‌സില്‍ ഉദ്ഘാടനം ചെയ്തു. ക്ലാസിക് ലെജന്‍ഡ്‌സിന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഡീലര്‍ഷിപ്പാണിത്. 100 -ലേറെ പുതിയ ഡീലര്‍ഷിപ്പ് തുറക്കുകയാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ പരിപാടി. കോഴിക്കോട്ടെ ഷോറും തുറന്നതോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം നാല്പതായി ഉയര്‍ന്നു.

ജാവാ മോട്ടോര്‍സൈക്കിള്‍ നവംബറിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ ജാവ നേടിയ ജനപ്രീതി അമ്പരിപ്പിക്കുന്നതാണെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സിഇഒ ആഷിഷ് ജോഷി പറഞ്ഞു. പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ കേരളത്തിലെ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ഹരമാണ്.

ജാവയും ജാവ 42-ഉം ബ്രാന്‍ഡിന്റെ ദീപശിഖാ വാഹകരാണ്. ഏറ്റവും പുതിയ 293 സിസി, ലിക്വിഡ് കൂള്‍സ്, സിംഗിള്‍ സിലിണ്ടര്‍, ഡി ഒ എച്ച് സി എന്‍ജിന്‍ പുതിയ ജാവയെ അക്ഷരാര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മോഡേണ്‍ ക്ലാസിക് ആക്കി മാറ്റുന്നു.ഡബിള്‍ ക്രാഡില്‍ ചേസിസ് റൈഡിംഗിന് നവ്യാനുഭൂതിയാണ് പകരുക. 167,000 രൂപയാണ് ജാവയുടെ വില. ജാവ 42-ന്റെ വില 158,000 രൂപയും. (കോഴിക്കോട് എക്‌സ് ഷോറും വില) ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന്റെ വില യഥാക്രമം 175,942 രൂപയും 166,942 രൂപയും. ഡീലര്‍ഷിപ്പില്‍ ബുക്കിംഗ് സൗകര്യവുമുണ്ട്.

ഇറ്റാലിയന്‍ സാങ്കേതിക വിദ്യയുടെ മികവുറ്റ മിശ്രണമാണ് പുതിയ ജാവ എഞ്ചിന്‍. 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഡി ഒ എച്ച് സി എഞ്ചിന്‍ ഒരു ക്ലാസിക് ജാവാ അനുഭവമാണ് നല്‍കുക. 27 ബിച്ച്പിയും 28 എന്‍ എം ടോര്‍ക്കും അടങ്ങുന്ന പായ്ക്ക് പുതിയ ജാവിയെ വ്യത്യസ്തമാക്കുന്നു. ജി എസ് V1 ചട്ടങ്ങള്‍ അനുസരിച്ചാണ് എഞ്ചിന്‍ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം.