കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ : മെഗാ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Posted on: February 5, 2019

കൊച്ചി : കൊച്ചി ഡ്യൂട്ടി ഫ്രീ സീസണ്‍ ഓഫ് ഫോര്‍ച്യൂണ്‍ മെഗാ പ്രൊമോഷന്‍ പദ്ധതിയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജൂലായ് – ഡിസംബര്‍ കാലയളവില്‍ 3,500 രൂപയില്‍ കുറയാത്ത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിയവരില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.

ഒന്നാം സമ്മാനമായ 35 ലക്ഷം രൂപയുടെ ബി എം ഡബ്ല്യു കാര്‍ ഇടുക്കി ബൈസണ്‍വാലി എഴുരിക്കാട്ട് വീട്ടില്‍ ഇ വി ഷൈജു സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യനില്‍ നിന്ന് ഏറ്റുവാങ്ങി.

രണ്ടാം സമ്മാനമായ അരക്കിലോ സ്വര്‍ണം തൊടുപുഴ കരിമണ്ണൂര്‍ കോട്ടയില്‍ വീട്ടില്‍ അല്‍ഫോണ്‍സ് ജോസഫിന് കൈമാറി. മൂന്നാം സമ്മാനമായ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബുള്ളറ്റുകള്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫി സൈദലവി, തൊടുപുഴ സ്വദേശി ജിസ്മി കുര്യന്‍, പാലാരിവട്ടം സ്വദേശി സി എസ് മോഹനന്‍ എന്നിവര്‍ക്ക് ലഭിച്ചു.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ബഷീര്‍, സി എഫ് ഒ സുനില്‍ ചാക്കോ, ഡ്യൂട്ടി ഫ്രീ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജേക്കബ് എബ്രഹാം, കസ്റ്റംസ് അസ്. കമ്മീഷ്ണര്‍മാരായ റോമി എന്‍ പൈനാടത്ത്, പി സി അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു