ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയിൽ

Posted on: October 15, 2014

TVS-Scooty-zest-110-big

ഐക്കൺ സ്‌കൂട്ടി ബ്രാൻഡിൽ പുതിയൊരധ്യായം കൂട്ടിച്ചേർത്തു, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയിൽ അവതരിപ്പിച്ചു. നാഷണൽ സെയിൽസ് മാനേജർ സൗത്ത് പി. ജി. സതീഷ് കുമാർ പുതിയ സ്‌കൂട്ടർ കേരള വിപണിയിലിറക്കി.

വില 45,500. കരുത്തിന്റെയും സമാനതകളില്ലാത്ത പ്രവർത്തനക്ഷമതയുടെയും വേറിട്ട ഹാൻഡ്‌ലിങ്ങിന്റെയും മറ്റ് ഒട്ടേറെ ആകർഷക ഘടകങ്ങളുടെയും മികച്ച സമന്വയമാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്110. പുതുമ നിറഞ്ഞ ആധുനിക രൂപകല്പന, ആകർഷകമായ ഗ്രാഫിക്‌സും നിറങ്ങളും, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 നെ ശ്രദ്ധേയമാക്കുന്നു. 109.7 സിസി എൻജിൻ കേവലം 11.1 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ എന്ന പിക്അപ്പിൽ എത്തുന്നു. സുഭഗതയും കാര്യക്ഷമതയും ഒത്തിണങ്ങിയതാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110.

സുപ്പീരിയർ റോഡ് ഗ്രിപ്പിനൊപ്പം ദൃഡതയാർന്നതാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110. ട്യൂബ്‌ലെസ് ടയേഴ്‌സാണ് പുതിയ സ്‌കൂട്ടിയുടേത്. വീതിയും നീളവുമുള്ള ഇരട്ട സ്റ്റിച്ചുള്ള സീറ്റും, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷനും, ഹൈഡ്രോളിക് മോണോഷോക് റിയർ സ്പ്രിങ്ങ് സസ്‌പെൻഷനുമാണ് മറ്റ് പ്രത്യേകതകൾ. സീറ്റിനടിയിലെ സ്റ്റോറേജ് ശേഷി 19 ലിറ്ററാണ്.

ബാക്‌ലിറ്റ് സ്പീഡോ മീറ്റർ, പുതിയ എൽഇഡി ടെയിൽ ലാംപുകൾ, പുതിയ ടൈ്വലൈറ്റ് ലാംപുകൾ, ടെക്‌സ്‌ച്ചേർഡ് ഫ്‌ളോർ ബോർഡ്, സ്വിച്ച് പാനലുകൾ, ഇലയുടെ ആകൃതിയിലുള്ള മിററുകൾ, സ്റ്റെയിൻലസ് സ്റ്റീൽ ഗാർഡുകളോടുകൂടിയ കോംപാക്റ്റ് മഫ്‌ളർ എന്നിവയും ടിവിഎസ് സ്‌കൂട്ടി സെസ്റ്റിന് പുതിയ പരിവേഷം നൽകുന്നു.

ഒരു ലിറ്ററിന് പെട്രോളിന് 62 കിലോമീറ്ററാണ് മൈലേജ്. റൈഡർക്ക് പരമാവധി മൈലേജ് ലഭ്യമാക്കാൻ ഉതകുന്ന ടിവിഎസ് പേറ്റന്റ് ചെയ്ത ഇക്കണോമീറ്ററും മൈലേജ് കൂട്ടാനുള്ള ഇൻഡിക്കേറ്ററും പുതിയ സ്‌കൂട്ടിയിലുണ്ട്. പാർക്കിങ്ങ് ബ്രേക്ക്, ഈസി സെന്റർ സ്റ്റാൻഡ്, വലിപ്പം കൂടിയ പ്രകാശമാനമായ ഹെഡ്‌ലാംപ്, ഓട്ടോചോക്, ഈസി കിക്സ്റ്റാർട്ട് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ബ്രില്ലിയന്റ് ടർക്വോയിസ് ബ്ലൂ, വോൾക്കാനോ റെഡ്, ഡെയറിംഗ് ബ്ലാക്, പേൾവൈറ്റ്, പവർഫുൾ പിങ്ക് എന്നീ അഞ്ച് മെറ്റാലിക് നിറങ്ങളിൽ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ലഭ്യമാണ്.